X

അണികള്‍ക്ക് ആവേശം പകരാന്‍ പറ്റുന്ന കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങള്‍ ഒന്നും എകെജി സെന്ററില്‍ രൂപപ്പെടുന്നില്ല അത്‌കൊണ്ട് ലീഗിന് എതിരെ തിരിയുന്നു; വി പി സജീന്ദ്രന്‍

ഇന്ത്യയുടെ ബഹുസ്വരതക്കും ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി എക്കാലത്തും നിലകൊണ്ട രാഷ്ട്രീയപ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍.പാര്‍ട്ടി സമ്മേളനങ്ങളില്‍ കമ്മ്യൂണിസത്തെ കുറിച്ച് സംസാരിക്കാന്‍ പിണറായി എന്തേ മടിക്കുന്നു? ബൂര്‍ഷ്വാ സംസ്‌കാരത്തിന്റെ ഉറ്റതോഴനായി മാറിയിരിക്കുന്ന പിണറായി വിജയന്‍ അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഉന്നമനത്തിന് വേണ്ടിയാണോ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് എതിരെ സംസാരിക്കുന്നത് ? അതോ സംഘപരിവാര്‍ ശക്തികളെ പ്രീതിപ്പെടുത്തുവാന്‍ വേണ്ടിയോ?? ആര്‍എസ്എസിന്റെ മൈക്രോഫോണായി പിണറായി വിജയന്‍ പ്രവര്‍ത്തിക്കരുതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അണികള്‍ക്ക് ആവേശം പകരാന്‍ പറ്റുന്ന കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങള്‍ ഒന്നും എകെജി സെന്ററില്‍ രൂപപ്പെടുന്നില്ല. ഇതാണ് ഇഎംഎസിന് ശേഷം സിപിഎം എന്ന പാര്‍ട്ടി അഭിമുഖീകരിക്കുന്ന ദുരവസ്ഥ. അതിന്റെ പ്രതിഫലനമാണ് ഈ കാണുന്നത്.
പഴകി തുരുമ്പിച്ച കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളെ ആധുനിക കാലഘട്ടത്തോട് യോജിപ്പിച്ചു പുതിയ വ്യാഖ്യാനങ്ങളെ കണ്ടെത്തുവാന്‍ സിപിഐയും സിപിഎമ്മും പരാജയപ്പെട്ടിരിക്കുന്നു.. അതു തുറന്നു സമ്മതിക്കണം. അതുകൊണ്ടാണ് പിണറായി വിജയന്‍ എന്ന ഏറ്റവും കരുത്തനായ പോളിറ്റ്ബ്യൂറോ അംഗത്തിന്റെ പ്രസംഗം ഇത്തരം നിലവാരമില്ലാത്തത് ആയി പോകുന്നത് അദ്ദേഹം പറഞ്ഞു.

എകെജി സെന്ററില്‍ രൂപംകൊണ്ട പുതിയ ലീഗ് വിരുദ്ധ ക്യാപ്‌സൂള്‍ പ്രസംഗമാണ് എല്ല വേദികളിലും ലീഗിനെതിരെ പിണറായി വിജയന്‍ നടത്തുന്നത്. സംസ്ഥാന പോലീസില്‍ മാത്രമല്ല, പാര്‍ട്ടിക്കുള്ളിലെ നേതാക്കളുടെ പ്രസംഗങ്ങളിലും ഈ ലീഗ് വിരുദ്ധ ആര്‍എസ്എസ് നിലപാട് അങ്ങനെ കടന്നുകൂടി എന്ന് കൂടി ഈ സമ്മേളന കാലഘട്ടത്തില്‍ പാര്‍ട്ടി പരിശോധിക്കണം.
ഇങ്ങനെ ഒരു ഇടതുപക്ഷ നേതാവ് സ്വന്തം നാവ് വര്‍ഗീയശക്തികള്‍ക്ക് വാടകയ്ക്ക് കൊടുക്കരുത്. മുസ്ലിംലീഗ് എന്നുമുതലാണ് സിപിഎം എന്ന പാര്‍ട്ടിക്ക് വര്‍ഗീയ പാര്‍ട്ടി ആയി മാറിയത് ? പിണറായി വിജയന്‍ ചരിത്രം മറന്നുപോയോ?പിണറായി വിജയന്റെ സ്വയരക്ഷയും മുഖ്യമന്ത്രിക്കസേരയും സംരക്ഷിക്കുവാന്‍ വേണ്ടി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ അധിക്ഷേപിക്കാന്‍ സമ്മതിക്കില്ല. സ്വാതന്ത്രസമര കാലഘട്ടം മുതല്‍ ഇടതുപക്ഷപ്രസ്ഥാനങ്ങളേക്കള്‍ ഇന്ത്യയോടു കൂറ് കാണിക്കുകയും സമര പാരമ്പര്യവുമുള്ള പ്രസ്ഥാനമാണ് മുസ്ലിംലീഗ് അത് പിണറായി വിജയന്‍ മറന്നുപോകരുത്.?? അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

web desk 3: