X
    Categories: indiaNews

ഇന്ത്യയില്‍ 17 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ച് വാട്‌സ്ആപ്പ്

കഴിഞ്ഞ നവംബറില്‍ ഇന്ത്യയില്‍ 17 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായി പ്രമുഖ മെസ്സേജിങ് ആപ്പായ വാട്‌സ്ആപ്പ് വ്യക്തമാക്കി. 602 പരാതികളാണ് ലഭ്യമായത്.

പുതിയ ഐടി നിയമപ്രകാരം ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ഇനിമുതല്‍ മാസംതോറും കണക്കുകള്‍ പുറത്തു വിടണം. ഉപഭോക്താവ് നല്‍കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആപ്പിനെ ദുരുപയോഗം തടയുക എന്നതാണ് ലക്ഷ്യം വാട്‌സ്ആപ്പ് കമ്പനി അറിയിച്ചു

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. 487 മില്യണ്‍ ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്.

web desk 3: