X

നുസ്‌റത് ഘാനി; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ആദ്യ മുസ്‌ലിം വനിതാ മന്ത്രിയായി ഇന്ത്യന്‍ വംശജ

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സംസാരിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജയായ മുസ്‌ലിം മന്ത്രിയായി നുസ്‌റത് ഘാനി. ഗതാഗത വകുപ്പ് സഹമന്ത്രിയായി ചുമതലയേറ്റാണ് ചരിത്ര നേട്ടവുമായി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നുസ്‌റത് ഘാനി സംസാരിച്ചത്. പാക് അധീന കശ്മീരില്‍ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയ മാതാപിതാക്കളടങ്ങിയതാണ് നുസ്‌റത്തിന്റെ കുടുംബം.

പുതുവത്സരത്തിനോടനുബന്ധിച്ച് മന്ത്രിസഭ പുന:സംഘടിപ്പിച്ചപ്പോഴാണ് തെരേസ മെയുടെ ബ്രിട്ടീഷ് മന്ത്രിസഭയില്‍ നുസ്‌റത് ഇടം പിടിച്ചത്. പാര്‍ലമെന്റ് ഡിസ്പാച്ച് ബോക്‌സില്‍ ആദ്യ മുസ്‌ലിം മന്ത്രിയായി സംസാരിച്ചതിന്റെ സന്തോഷം അവര്‍ ടിറ്റ്വറില്‍ പങ്കുവെച്ചു.

ഗതാഗത മന്ത്രിയായി ചുമതലയേറ്റതോടെ ഡിസ്പിച്ച് ബോക്‌സില്‍ സംസാരിക്കുന്ന ആദ്യ മുസ്‌ലിം വനിതാ മന്ത്രി എന്ന ചരിത്രം കുറിച്ചിരിക്കുകയാണ്്. നുസ്‌റത് ട്വീറ്റ് ചെയ്തു. പാര്‍ലന്റില്‍ മന്ത്രിമാര്‍ സംസാരിക്കാനായി നില്‍ക്കുന്ന പ്രത്യേക സ്ഥലമാണ് ഡിസ്പാച്ച് ബോക്‌സ്.

ഗതാഗത വകുപ്പില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നുത്. തന്റെ പശ്ചാത്തലത്തലമോ പാരമ്പര്യമോ ഒരിക്കലും യുവാക്കളെ അവരുടെ ലക്ഷ്യത്തിലെത്തിക്കുന്നതിന് തടസമല്ലെന്നും നുസ്‌റത് മാധ്യമങ്ങളോട് പറഞ്ഞു.

chandrika: