X

സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു

സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം കൂടുന്നു. നാല് ഒമിക്രോണ്‍ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. കൊച്ചിയില്‍ നിന്ന് മൂന്ന് പേര്‍ക്കും തിരുവനന്തപുരത്ത് നിന്ന് ഒരാള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം അഞ്ചായി.

ഇതിന് മുന്‍പ് സംസ്ഥാനത്ത് ഒരു ഒമിക്രോണ്‍  സ്ഥിരീകരിച്ചിരുന്നു. യു.കെയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇവരുടെ ബന്ധുക്കളാണ് ഇന്ന് കൊച്ചിയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത മൂന്ന് പേര്‍. കഴിഞ്ഞ ആറിന് യുകെയില്‍ നിന്ന് കൊച്ചിയിലെത്തിയ ആള്‍ക്കാണ് ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നത്.

web desk 3: