X

അജ്ഞാത രോഗം; 100ന് മുകളില്‍ പേര്‍ മരിച്ചു, അന്വേഷണം ആരംഭിച്ച് ലോകാരോഗ്യ സംഘടന

ദക്ഷിണ സുഡാനില്‍ ലോകാരോഗ്യ സംഘടന അന്വേഷണം പ്രഖ്യാപിച്ചു. അജ്ഞാത രോഗം ബാധിച്ച് നൂറോളം പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. പ്രത്യേക സംഘത്തെ സ്ഥിതി വിലയിരുത്താന്‍ നിയോഗിച്ചിട്ടുണ്ട്. രോഗബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഫാന്‍ഗാക്കിലാണ്. രോഗം ബാധിച്ച ആളുകളുടെ സാമ്പിളുകള്‍ ശേഖരിക്കും. വിദഗ്ധ പരിശോധന പിന്നാലെ നടത്തും.

കോളറയാണെന്നായിരുന്നു ആദ്യമായി ഉയര്‍ന്ന സംശയം. എന്നാല്‍ പരിശോധനക്ക് പിന്നാലെ കോളറയല്ലെന്ന് ഉറപ്പായി. രോഗമെന്തെന്ന് കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ സഹായം സ്വീകരിച്ചത്.

web desk 3: