X

സ്വാതന്ത്ര്യ ദിനത്തില്‍ കൊച്ചി മെട്രോയില്‍ 20 രൂപയ്ക്ക് യാത്ര ചെയ്യാം

ഓഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ടിക്കറ്റ് നിരക്കില്‍ ഇളവുകളുമായി കൊച്ചി മെട്രോ. അന്നേ ദിവസം മെട്രോ യാത്രക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 20 രൂപ ആയിരിക്കും.

അതായത് ഓഗസ്റ്റ് പതിനഞ്ചിന് 30, 40, 50, 60 രൂപ ടിക്കറ്റുകള്‍ക്ക് പകരം അന്നേ ദിനം 20 രൂപക്ക് യാത്ര ചെയ്യാം. മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയായി തുടരും. അന്നേദിവസം രാവിലെ ആറ് മണി മുതല്‍ രാത്രി 11 മണി വരെ ഈ നിരക്കുകള്‍ തുടരും.

webdesk11: