X

ഒന്നരവയസ്സുകാരന്‍ സ്വിമ്മിംഗ് പൂളില്‍ വീണുമരിച്ചു

പാലക്കാട്: വീട്ടിലെ നീന്തല്‍കുളത്തില്‍ വീണ് ഒന്നര വയസ്സുകാരന്‍ മരിച്ചു. തണ്ണിശ്ശേരിയിലെ മെഡോസ് ഗാര്‍ഡന്‍ റിച്ചൂസ് ഹൗസിലെ മുഹമ്മദ് റിയാസ് നഫീന ദമ്പതികളുടെ മൂന്നാമത്തെ മകന്‍ മുഹമ്മദ് റമീന്‍(ഒന്നര) ആണ് മുങ്ങി മരിച്ചത്.

ഇന്നലെ വൈകീട്ട് 5.30 ഓടെയാണ് സംഭവം. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരിച്ചലിലാണ് നീന്തല്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ നീന്തല്‍കുളത്തില്‍ അകപ്പെട്ടതാണെന്ന് സംശയിക്കുന്നു.

മൃതദ്ദേഹം ജില്ലാശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. സൗത്ത്പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Chandrika Web: