X
    Categories: indiaNews

രണ്ടാം പ്രതിപക്ഷ ഐക്യയോഗം ജൂലൈ 13,14ന്

പ്രതിപക്ഷപാര്‍ട്ടികളുടെ രണ്ടാമത് യോഗം ജൂലൈ 13നും 14നും ബംഗളൂരുവില്‍ ചേരുമെന്ന് എന്‍.സി.പി നേതാവ് ശരത്പവാര്‍ അറിയിച്ചു. ജൂണ്‍ 23ന് പട്‌നയില്‍ ചേര്‍ന്ന യോഗത്തില്‍ ഏതാണ്ടെല്ലാ പാര്‍ട്ടികളും സംഗമിച്ചിരുന്നു. ബി.ജെ.പിക്കെതിരെ ഒരുമിച്ച് പോരാടാന്‍ തീരുമാനിക്കുകയുംചെയ്തു. ഇതിന്‍െ റ തുടര്‍ച്ചയായാണ് രണ്ടാം യോഗം.
ഇതിനകം മോദിയും കൂട്ടരും അസ്വസ്ഥരായതിന്റെ സൂചനയാണ് ഏകസിവില്‍കോഡുമായി മോദി രംഗത്തുവന്നതിന് കാരണം. അഴിമതിക്കക്ഷികള്‍ ഒരുമിക്കുന്നുവെന്നും മോദി ആക്ഷേപിച്ചിരുന്നു.
ഏതായാലും ഏകസിവില്‍കോഡ് പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കില്ലെന്ന് തന്നെയാണ് പുതി യ നീക്കങ്ങള്‍ നല്‍കുന്ന സൂചന.കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത് ശുഭസൂചനയാണ്. പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുക.

Chandrika Web: