X
    Categories: indiaNews

തമിഴ് നാട്ടില്‍ വീണ്ടും ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് : മന്ത്രിയെ നീക്കിയതായി ഗവര്‍ണര്‍

സാമ്പത്തികതട്ടിപ്പ് കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ നീക്കിയതായി ഗവര്‍ണര്‍ ആര്‍.എന്‍.രവി. എന്നാല്‍ മന്ത്രിയായി സെന്തില്‍ തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വകുപ്പുകള്‍ മറ്റുള്ളവര്‍ക്ക് കൈമാറി സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ഗവര്‍ണര്‍ അംഗീകരിച്ചിരുന്നില്ല. ഇന്ന് വൈകീട്ടാണ് മന്ത്രിയെ ഒഴിവാക്കിയതായി ഗവര്‍ണര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഡി.എം.കെയെ വിരട്ടാന്‍ അനുവദിക്കില്ലെന്ന് സ്റ്റാലിന്‍ പ്രഖ്യാപിച്ചു. മന്ത്രിയായി സെന്തില്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ താല്‍പര്യത്തിനും ശുപാര്‍ശക്കും വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നാണ് ഭരണഘടനാവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ അന്വേഷണത്തെ വഴിതെറ്റിക്കുമെന്നാണ് ഗവര്‍ണറുടെ വാദം. 2013ല്‍ സര്‍ക്കാര്‍ ജോലികള്‍ക്കായി അന്നത്തെ അണ്ണാഡി.എം.കെ നേതാവായ സെന്തില്‍ കോഴവാങ്ങിയെന്ന കേസാണ് ഇപ്പോള്‍ മോദിസര്‍ക്കാര്‍ കുത്തിപ്പൊക്കി അദ്ദേഹത്തെ സെക്രട്ടറിയേറ്റിലെത്തി ഇ.ഡി.യെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചത്.

Chandrika Web: