X
    Categories: MoreViews

ഉര്‍ദ്ദുഗാന്‍ ഗ്രീക്കില്‍

ഏഥന്‍സ്: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദ്ദുഗാന്‍ ഗ്രീക്കിലെത്തി. 1952ന് ശേഷം ആദ്യമായാണ് തുര്‍ക്കി പ്രസിഡന്റ് ഗ്രീക്ക് സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മില്‍ സുപ്രധാന തീരുമാനങ്ങളില്‍ ഒപ്പു വയ്ക്കും. സാമ്പത്തിക ഇടപാടുകള്‍, രാജ്യ സുരക്ഷ, അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഇരുരാഷ്ട്രങ്ങളുടെ തലവന്മാര്‍ ചര്‍ച്ച ചെയ്യുമെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ സുപ്രധാന കാര്യങ്ങളില്‍ ഒപ്പുവയ്ക്കുമെന്ന് ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ് വ്യക്തമാക്കി.
ഉര്‍ദ്ദുഗാന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ഗ്രീക്കില്‍ ഒരുക്കിയിരിക്കുന്നത്. 2800 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സുരക്ഷാ ചുമതല നല്‍കിയിരിക്കുന്നത്.

chandrika: