X

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി വികസിപ്പിക്കുന്ന വാക്‌സീന്‍; ഇന്ത്യയില്‍ 250 രൂപക്ക് ലഭ്യമാകും

ന്യൂഡല്‍ഹി: ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സീന്‍ ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു. ഇതിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ പുണെ സീറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആണ് നടക്കുന്നത്. 1500 പേരിലാണ് മൂന്നാഘട്ട പരീക്ഷണം നടക്കുക. ഇത് വിജയിച്ചാല്‍ വാക്‌സീന്‍ ഡിസംബറില്‍ തന്നെ രോഗികള്‍ക്കായി എത്തിക്കും.

വിവിധ സംസ്ഥാനങ്ങളിലെ 17 ആശുപത്രികളിലായി 1700 പേരില്‍ വാക്‌സീന്‍ പരീക്ഷിക്കാനാണ് ഇന്ത്യയില്‍ ഉല്‍പാദന കരാറുള്ള സീറം ഇന്‍സ്റ്റിറ്റിയൂട്ടിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. ഏറ്റവുമധികം പരീക്ഷണ കേന്ദ്രങ്ങള്‍ മഹാരാഷ്ട്രയിലാണ്. കേരളത്തില്‍ കേന്ദ്രമില്ല. തമിഴ്‌നാട്ടിലെ 2 കേന്ദ്രങ്ങളില്‍ പരീക്ഷണം നടക്കും.ഈ മരുന്ന് രാജ്യത്ത് 250 രൂപയ്ക്കു വില്‍ക്കാനാകുമെന്നാണ് സീറം കരുതുന്നത്. എന്നാല്‍ അന്തിമ വിലയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. രണ്ടും മൂന്നും ഘട്ടങ്ങളിലെ പരീക്ഷണം ഒരേ സമയമാണ് നടത്തുന്നതെന്നും രണ്ടാംഘട്ടത്തില്‍ 100 പേര്‍ക്കും മൂന്നാംഘട്ടത്തില്‍ 1500 പേര്‍ക്കുമാണു വാക്‌സീന്‍ നല്‍കുകയെന്നും സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പുരുഷോത്തമന്‍ സി.നമ്പ്യാര്‍ പറഞ്ഞു.

chandrika: