X

മെര്‍സലിലെ രംഗങ്ങള്‍ നീക്കം ചെയ്യേണ്ടതില്ലെന്ന്  പാ രഞ്ജിത്ത്

മെര്‍സലിലെ രംഗങ്ങള്‍ നീക്കം ചെയ്യേണ്ടതില്ലെന്ന് കബാലി സംവിധായകന്‍ പാ രഞ്ജിത്ത്. തമിഴ് നടന്‍ വിജയിയുടെ ഏറ്റവും പുതിയ ചിത്രമായ മെര്‍സലില്‍ നിന്നും ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും കളിയാക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന ബിജെപിയുടെ ആവശ്യത്തിനെതിരെയാണ് രംഞ്്ജിത്ത് രംഗത്ത് വന്നത്. ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് ആ രംഗങ്ങളിലുള്ളത്. ആ രംഗങ്ങള്‍ക്ക് പ്രേക്ഷകരില്‍ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും പാ രഞ്ജിത്ത് പറഞ്ഞു.

ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന നേതാവ് തമിഴരസി സൗന്ദര്‍രാജന്‍ ആണ് ചിത്രത്തിനെതിരെ ആദ്യം
രംഗത്തെത്തിയത്. സിനിമയില്‍ ജി.എസ്.ടിയെയും ,ഡിജിറ്റല്‍ ഇന്ത്യയെയും ഗോരഖ്പ്പൂരിലെ കുഞ്ഞുങ്ങളുടെ മരണവുമെല്ലാം വിഷയമാവുന്നുണ്ട്. ഇതിനെയെല്ലാം സിനിമയിലൂടെ വിജയ് വിമര്‍ശിക്കുന്നുമുണ്ട്. ഇതാണ് ബി.ജെ.പിയെ ചൊടിപ്പിപ്പിച്ചത്.

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണ് ഈ സിനിമയിലൂടെ ചെയ്യുന്നത് എന്നായിരുന്നു തമിഴരസിയുടെ ആരോപണം. എന്നാല്‍ സിനിമ കണ്ടതിന് ശേഷമായിരുന്നില്ല ബി.ജെ.പിയുടെ ഈ ആരോപണം.

ജിഎസ്ടിയും ഡിജിറ്റല്‍ ഇന്ത്യയും സംബന്ധിച്ച് ജനങ്ങളില്‍ തെറ്റായ ധാരണയുണ്ടാക്കാനാണ് സിനിമയിലൂടെ വിജയ് ശ്രമിച്ചതെന്നും ഇത് രാഷ്ട്രീയനീക്കമാണെന്നുമാണ് ബിജെപിയുടെ ആരോപണം. തമിളിസൈക്ക് പിന്നാലെ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ, മുതിര്‍ന്ന ബിജെപി നേതാവ് എല്‍ ഗണേശ് തുടങ്ങി നിരവധി നേതാക്കള്‍ മെര്‍സലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

സമകാലിന ഇന്ത്യയിലേ വിവിധ പ്രശ്‌നങ്ങളില്‍ മെര്‍സല്‍ സിനിമ നിലപാടുകള്‍ അവതരിപ്പിക്കുന്നുണ്ട്. 7% ജി.എസ്.ടി ഉള്ള സിഗപ്പൂരില്‍ ജനങ്ങള്‍ക്ക് ചികിത്സ സൗജന്യമാവുമ്പോള്‍ 28% ജി.എസ്.ടി വാങ്ങുന്ന ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് ചിത്രം ചോദിക്കുന്നുണ്ട്. ആശുപത്രിയിലെ വെന്റിലേറ്ററില്‍ എലി കടിച്ച് കുഞ്ഞ് മരിച്ചതും ഗൊര്ഖ്പ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ മരണമടഞ്ഞതും നോട്ടു നിരോധനത്തെയുമെല്ലാം ചിത്രത്തില്‍ വിമര്‍ശിക്കുന്നുമുണ്ട്. രാജ്യത്തെ ഡിജിറ്റല്‍ഇന്ത്യ കാമ്പയിനെ കളിയാക്കുന്ന രംഗവും ചിത്രത്തിലുണ്ട്.

 

chandrika: