X
    Categories: Views

പാക് ബൗളിംഗ് മികവ്

എജ്ബാസ്റ്റണ്‍: പാക്കിസ്താന്റെ ബൗളിംഗ് മികവില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിന് ബ്രേക്ക്. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ നിശ്ചിത അമ്പത് ഓവറില്‍ എട്ട് വിക്കറ്റിന് 219 റണ്‍സ് നേടാനാണ് ദക്ഷിണാഫ്രിക്കക്ക് കഴിഞ്ഞത്. ആദ്യ മല്‍സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി കളം നിറഞ്ഞ ഹാഷിം അംലയെ വേഗം പുറത്താക്കി ഇമാദ് വാസിമാണ് പാക്കിസ്താന് മികച്ച തുടക്കം നല്‍കിയത്. അപകടകാരിയായ ഓപ്പണര്‍ ബ്രെന്‍ഡന്‍ ഡി കോക്കിനെ 33 ന് പുറത്താക്കി മുഹമ്മദ് ഹാഫിസ് ദക്ഷിണാഫ്രിക്കക്ക് രണ്ടാം ആഘാതം നല്‍കി. എബി ഡി വില്ലിയേഴ്‌സ് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ഇമാദ് വാസിമിനായിരുന്നു ഈ വിക്കറ്റും. അതിനിടെ ഡുപ്ലസിസിനെ ഹസന്‍ അലിയും പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി. പുറത്താവാതെ 75 റണ്‍സ് നേടിയ മില്ലറായിരുന്നു വന്‍ തകര്‍ച്ചയില്‍ നിന്നും ടീമിനെ രക്ഷിച്ചത്.

പാക് ബൗളര്‍മാരില്‍ ഹസന്‍ അലി 24 റണ്‍സിന് മൂന്ന് പേരെ പുറത്താക്കി. മറുപടി ബാറ്റിംഗില്‍ പാക്കിസ്താന് ഫഖര്‍ സമാന്‍ നല്ല തുടക്കം നല്‍കിയിരുന്നു. പക്ഷേ അസ്ഹര്‍ അലി പെട്ടെന്ന് പുറത്തായി.

 

 

പാക്കിസ്ഥാന്‍ 27 ഓവറില്‍ 119 റണ്‍സെടുത്തു. മഴയെത്തുടര്‍ന്ന്് കളി നിര്‍ത്തിവെച്ചു.

chandrika: