X
    Categories: CultureViews

അശ്രദ്ധമായി അതിര്‍ത്തി ലംഘിച്ച സൈനികനെ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറി

ചന്ദു ചവാന്‍

വാഗ: അശ്രദ്ധമായി അതിര്‍ത്തി ലംഘിച്ച ഇന്ത്യന്‍ ചന്ദു ബാബുലാല്‍ ചൗഹാനെ പാകിസ്താന്‍ ഇന്ത്യക്കു കൈമാറി. ശിപായ് റാങ്കിലുള്ള 22-കാരനെ വാഗ അതിര്‍ത്തിയില്‍ വെച്ചാണ് പാക് സൈന്യം കൈമാറിയത്.

കഴിഞ്ഞ സെപ്തംബറില്‍ പാക് അധീന കശ്മീരില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന് ഇന്ത്യന്‍ സൈന്യം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാഷ്ട്രീയ റൈഫിള്‍സിലെ അംഗമായ ചന്ദു ചൗഹാനെ പാക് സൈന്യം പിടികൂടിയത്. ആര്‍മി പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്ന ചൗഹാന്‍ വഴിതെറ്റി പാക് മണ്ണിലെത്തുകയായിരുന്നു. ചൗഹാനെ പാക് സൈന്യം പിടികൂടിയ വിവരം അറിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇദ്ദേഹത്തിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു.

ചൗഹാന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പങ്കെടുത്തിട്ടില്ലെന്നും സൈനികരും സിവിലിയന്മാരും വഴിതെറ്റി അതിര്‍ത്തി ലംഘിക്കുന്നത് സ്വാഭാവികമാണെന്നും സൈന്യം വ്യക്തമാക്കി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: