kerala

പാലക്കാട് ഒട്ടകത്തിന് ക്രൂരമര്‍ദനം; ആറുപേര്‍ അറസ്റ്റില്‍

By webdesk11

February 11, 2023

പാലക്കാട് മാത്തൂരില്‍ ഒട്ടകത്തെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍. ഒട്ടകത്തിന്റെ ഉടമയായ കോയമ്പത്തൂര്‍ സ്വദേശി മണികണ്ഠന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി.

തെലുങ്കാന സ്വദേശി ശ്യാം ഷിണ്ടെ, മധ്യപ്രദേശ് സ്വദേശി കിഷോര്‍ ജോഗി, മാത്തൂര്‍ സ്വദേശികളായ അബ്ദുല്‍ കരീം, ഷമീര്‍, സയ്യിദ് മുഹമ്മദ് എന്നിവരാണ് മണികണ്ഠനോടൊപ്പം അറസ്റ്റിലായത്. മാത്തൂര്‍ ഒരു ആഘോഷ പരിപാടിക്കായി എത്തിച്ചതായിരുന്നു ഒട്ടകത്തെ. ആഘോഷം കഴിഞ്ഞ് ഒട്ടകത്തെ വാഹനത്തില്‍ കയറ്റുന്നതിനിടയാണ് വടി കൊണ്ട് തലക്കടിച്ചത്. ഇത് കണ്ട് നിന്നവര്‍ മൊബൈല്‍ ക്യാമറ വഴി പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയായിരുന്നു. സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച രാവിലെയോടെ ഇവരെ അറസ്റ്റ് ചെയ്തത്.

നിലവില്‍ ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.