X

പാലത്തായി കേസ്: പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കാനാവില്ല; ഇരയുടെ മാതാവ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: പാലത്തായി കേസിലെ പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. പത്മരാജന് ജാമ്യം അനുവദിച്ച തലശ്ശേരി പോക്‌സോ കോടതി വിധി ശരിവെക്കുകയായിരുന്നു ഹൈക്കോടതി. പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ മാതാവ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പോക്‌സോ കേസുകളില്‍ ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ പൊതു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചു.

കുട്ടി പീഡനത്തിന് ഇരയായി എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് അടക്കം ഉണ്ടായിട്ടും ജാമ്യം നല്‍കിയ വിചാരണ കോടതി നടപടി ശരിയല്ലെന്നായിരുന്നു ഇരയായ പെണ്‍കുട്ടിയുടെ മാതാവിന്റെ വാദം. പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബി ജെ പി അനുഭാവി ആയതിനാളാണ് ആരോപണം ഉന്നയിച്ചതെന്നുമായിരുന്നു പ്രതിഭാഗം കോടതിയെ അറിയിച്ചത്.

ഹര്‍ജിയില്‍ ക്രൈം ബ്രാഞ്ച് നിലപാടും ഏറെ ചര്‍ച്ച ആയിരുന്നു. പീഡനത്തിന് ഇരയായ കുട്ടിക്ക് കള്ളം പറയുന്ന സ്വഭാവം ഉണ്ട്. ഭാവനയില്‍ നിന്ന് കാര്യങ്ങള്‍ ഉണ്ടാക്കി അവതരിപ്പിക്കുന്ന ശീലവും ഉണ്ടെന്നുമായിരുന്നു ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചത്. സാമൂഹ്യ നീതി വകുപ്പില്‍ നിന്നുള്ള ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ കണ്ടെത്തലുകലായിരുന്നു റിപ്പോര്‍ട്ട് ആയി നല്‍കിയത്.

 

 

chandrika: