X

പാർലമെന്റിലും പ്രതിപക്ഷ പ്രതിഷേധം, ഇരുസഭകളും ഉച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവച്ചു

അദാനി-ഹിൻഡൻബെർഗ് തർക്കം സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും രാഹുൽ ഗാന്ധിയുടെ പരാമർശത്തെ ചൊല്ലിയുള്ള ബിജെപിയുടെ കടന്നാക്രമണവും നാലാം ദിവസവും പാർലമെന്റിൽ സംഘർഷത്തിന് ഇടയാക്കി. ബഹളത്തെ തുടർന്ന്
ഇന്ന് രാവിലെ ചേർന്ന ഇരുസഭകളും ഉച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവച്ചു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് സെഷനിൽ പങ്കെടുക്കുമെന്നും ഇന്ത്യയിലെ ജനാധിപത്യ അവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ലണ്ടനിൽ നടത്തിയ പരാമർശത്തെക്കുറിച്ച് സംസാരിക്കുമെന്നും പ്രതീക്ഷിക്കുന്നു. അതെ സമയം രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന ഭരണകക്ഷിയായ ബി.ജെ.പിയുടെ ആഹ്വാനത്തെ കോൺഗ്രസ് തള്ളി.യുകെയിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ മാപ്പ് ചോദിക്കുന്ന പ്രശ്‌നമില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്നലെ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശയാത്രകളിൽ കോൺഗ്രസിനെ കടന്നാക്രമിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അദാനി-ഹിൻഡൻബർഗ് തർക്കത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഭരണകക്ഷിയായ ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ആരോപിച്ചു.

webdesk15: