X

യു.എ.ഇ യുടെ പുരോഗതിയിൽ പ്രവാസി ഇന്ത്യക്കാരുടെ പങ്കാളിത്തം അഭിനന്ദനീയം: ശംസുദ്ധീൻ ബിൻ മുഹ്‌യദ്ദീൻ

ദുബൈ: യു.എ.ഇയുടെ പുരോഗതിയിൽ പ്രവാസി ഇന്ത്യക്കാരുടെ പങ്കാളിത്തം അഭിനന്ദനീയമാണെന്ന് യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹിയുദ്ധീൻ പറഞ്ഞു. യു.എ.ഇ യുടെ 52ആം ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രക്തദാനം പോലെയുള്ള സേവനപ്രവർത്തനങ്ങളിലൂടെ യു.എ.ഇ ക്ക് നാം നൽകുന്നത് മഹത്തായ സംഭാവനകളാണ്. ഈ രാജ്യത്തിന്റെ ആരോഗ്യ മേഘലയിൽ ഏറ്റവും ഉപകാരപ്രദമായ സേവനമാണ് രക്തദാനത്തിലൂടെ നടത്തുന്നത്. പ്രവാസികളുടെ പോറ്റമ്മ രാജ്യമായ യു.എ.ഇ യുടെ സമഗ്ര പുരോഗതിയിൽ നാം സേവനമർപ്പിക്കേണ്ടതുണ്ടെന്നും ശംസുദ്ധീൻ ബിൻ മുഹിയുദ്ദീൻ പറഞ്ഞു.

ദുബൈ ഹെൽത്തുമായി സഹകരിച്ച് കൊണ്ട് കൈൻഡ്നെസ്സ് ബ്ലഡ് ഡോണേഷൻ ടീമുമായി ചേർന്ന് കൊണ്ടായിരുന്നു മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്.
യു എ ഇ യുടെ ദേശീയ ദിനത്തോട് അനുബന്ധിച്ചു എലാ വര്‍ഷവും വിഭലമായ രീതിയിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത് ഈ രാജ്യത്തിന്‍റെ വളര്‍ച്ചയുടെ കഥ ലക്ഷക്കണക്കിന് പ്രവാസികളും അഭിമാനത്തിടെയാണ് നോക്കികാണുന്നത് എന്നും മുഖ്യ അതിഥിയായി പങ്കെടുത്ത പി എ സൽമാൻ അഭിപ്രായപ്പെട്ടു.

യു എ ഇ യുടെ എല്ലാ ദേശീയ ദിനത്തിലും ദുബായിലെ നാല് വ്യത്യസ്ഥ സ്ഥലങ്ങളിൽ വെച്ചായിരുന്നു മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പ് നടന്നത്. ദുബൈ ബ്ലഡ് ഡോണേഷൻ സെന്ററിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാ കെ.എം.സി.സി പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു.

പി എ സൽമാൻ ,എം സി ഹുസൈനാര് ഹാജി , ഹംസ തോട്ടി ,അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ. ഓ കെ ഇബ്രാഹിം ഹസൻ ചാലിൽ .ടി.ആർ ഹനീഫ് ,അഫ്സൽ മെട്ടമ്മൽ, റഷീദ് ഹാജി കല്ലിങ്കാൽ, റാഫി പള്ളിപ്പുറം ,സി.എച്ച് നൂറുദ്ധീൻ, കെ പി അബ്ബാസ് കളനാട്, സലാം തട്ടാനിച്ചേരി, ഹസൈനാർ ബീഞ്ചന്തടുക്ക, യൂസുഫ് മുക്കൂട് .ഫൈസൽ മുഹ്സിൻ ഫൈസൽ പട്ടേൽ .ഇസ്മായിൽ നാലാംവാതുക്കൽ .ഇബ്രാഹിം ബേരികെ . സി ബഷീർ പള്ളിക്കര ,ഷാജഹാൻ കാഞ്ഞങ്ങാട് .ബഷീർ പാറപ്പള്ളി , ഷബീർ കൈതക്കാട് ശിഹാബ് തെരുവത് തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലാ ട്രഷറർ ടി.ആർ ഹനീഫ് മേൽപറമ്പ് നന്ദി പറഞ്ഞു.

webdesk13: