X

വിമാനത്തില്‍ വസ്ത്രമഴിച്ച് സ്ത്രീകളെ ശല്യംചെയ്ത യുവാവ് അറസ്റ്റില്‍

 

ക്വാലാലംപൂര്‍: വിമാനത്തില്‍ വസ്ത്രങ്ങളഴിക്കുകയും സ്ത്രീജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്ത ബംഗ്ലാദേശ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. ക്വാലാലംപൂരില്‍നിന്ന് പറന്നുയര്‍ന്ന മിലിയാന്റോ എയര്‍ ഫ്‌ളൈറ്റിലാണ് സംഭവം. വിമാനം യാത്ര തുടങ്ങിയ ഉടനെ ഇരുപതുകാരനായ വിദ്യാര്‍ത്ഥി ലാപ്‌ടോപ്പെടുത്ത് അശ്ലീല വീഡിയോ കാണാന്‍ തുടങ്ങി. തുടര്‍ന്ന് വസ്ത്രങ്ങള്‍ അഴിച്ച വനിതാ ജീവനക്കാരികളെ ചുംബിക്കാന്‍ ശ്രമിച്ചു. അക്രമാസക്തനായ ഇയാളെ യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് പിടിച്ചുകെട്ടുകയായിരുന്നു. യുവാവിന് മാനസിക പ്രശ്‌നങ്ങളുള്ളതായി സംശയിക്കുന്നു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെത്തിയ ശേഷം ഇയാളെ പൊലീസിന് കൈമാറി.

chandrika: