X

കോഴിക്കോട് ട്രെയിനിനുള്ളില്‍ യാത്രക്കാരന്‍ തീയിട്ടു; യാത്രക്കാര്‍ക്ക് പൊള്ളലേറ്റു

കോഴിക്കോട് ഏലത്തൂരില്‍ യാത്രക്കാരന്‍ ട്രെയ്‌നിനുള്ളില്‍ തീയിട്ടു. ആലപ്പുഴ- കണ്ണൂര്‍ എക്‌സ്‌ക്യൂട്ടിവ് കംപാര്‍ട്ടമെന്റിലാണ് സംഭവം. സംഭവത്തില്‍ നാല്‌പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. തീയിട്ടതിന് ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. തീ ഇടാനുള്ള കാരണം വ്യക്തമായിട്ടില്ല. തീ പടര്‍ന്ന് ഉടനെ അണച്ചത് കൊണ്ട് വലിയ അപകടം ഉണ്ടായില്ല.

webdesk14: