X

ഏഴു ദിവസത്തിനുള്ളില്‍ ഖത്തറിനു ചുറ്റും 475 കിലോമീറ്റര്‍ ഓടിത്തീര്‍ത്ത് പിയറി ഡാനിയേല്‍

പിയറി ഡാനിയേല്‍ ഓട്ടം പൂര്‍ത്തിയാക്കി ഫിനിഷിങ് പോയിന്റിലെത്തിയപ്പോള്‍

ദോഹ: ഏഴു ദിവസത്തിനുള്ളില്‍ ഖത്തറിനു ചുറ്റും 475 കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കി ഖത്തര്‍ താമസക്കാകരനും ഫ്രഞ്ച് സ്വദേശിയുമായ പിയറി ഡാനിയേല്‍. രാജ്യത്തിന്റെ പ്രകൃതി ഭംഗിയും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു പിയറിയുടെ ഓട്ടം. റണ്‍ എറൗണ്ട് ഖത്തര്‍ എന്ന പേരില്‍ കത്താറയില്‍നിന്നും തുടങ്ങിയ ഓട്ടം കഴിഞ്ഞദിവസം കത്താറയില്‍ പൂര്‍ത്തിയാക്കി.
ഒന്നാം ദിനം രാവിലെ ഏഴ് മണിക്ക് കത്താറയില്‍ നിന്നും ഓട്ടം ആരംഭിച്ച പിയര്‍ ആദ്യ ദിനം 55 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി ദഖീറ പോര്‍ട്ടില്‍ ഓട്ടം അവസാനിപ്പിച്ചു.
തുടര്‍ന്ന് രണ്ടാംദിനത്തില്‍ ദഖീറ പോര്‍ട്ടില്‍ നിന്നും അല്‍ റുവൈസിലേക്ക് 60 കിലോമീറ്റര്‍ ദൂരം ഓടി. മൂന്നാം ദിത്തില്‍ അല്‍ റുവൈസില്‍ നിന്നും സിക്‌റീത്തിലേക്കുള്ള 102 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി.
നാലാം ദിവസം സിക്‌റീത്തില്‍ നിന്നും ഉംബാബിലേക്ക് 30 കിലോമീറ്ററും അഞ്ചാം ദിവസം ഉംബാബില്‍ നിന്നും സല്‍വയിലേക്ക് 55 കിലോമീറ്ററും ആറാം ദിവസം സല്‍വയില്‍ നിന്നും സീലൈന്‍ റിസോര്‍ട്ടിലേക്ക് 80 കിലോമീറ്ററും അവസാന ദിവസം സീലൈന്‍ റിസോര്‍ട്ടില്‍ നിന്നും കത്താറയിലേക്ക് 60 കിലോമീറ്ററും ഓട്ടം പൂര്‍ത്തിയാക്കി. എംബിഎം ട്രാന്‍സ്‌പോര്‍ട്ട്, കത്താറ, ആസ്‌പെയര്‍ എന്നിവയുടെ സഹകരണമുണ്ടായിരുന്നു. കേവലം അഞ്ചു ദിവസത്തിനകം ഖത്തറിന്റെ വടക്കു നിന്നും തെക്കോട്ടേക്ക് ഏറ്റവും വേഗത്തിലോടി പൂര്‍ത്തിയാക്കിയതിന്റെ അംഗീകാരവും സ്വായത്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏഴുദിവസവും നാലര മണിക്കൂറില്‍ താഴെയായിരുന്നു ഉറക്കം.
മിക്ക രാത്രികളിലും രണ്ടു മണിക്കൂര്‍ മാത്രമാണ് ഉറങ്ങിയത്. ഈ ഓട്ടത്തിനിടെ 48,000 കലോറിയാണ് അദ്ദേഹം ഇല്ലാതാക്കിയത്. വസ്്ത്രങ്ങളും അത്യാവശ്യ വസ്തുക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പിയറിനെ പിന്തുണക്കുന്നവര്‍ക്കായി ആസ്‌പെയര്‍ സോണിന്റെ ഐ ടി ടീം ട്രാക്കിംഗ് പോര്‍ട്ടല്‍ വികസിപ്പിച്ചിരുന്നു. പിയര്‍ ഓടുന്ന വഴികളും അദ്ദേഹം പൂര്‍ത്തിയാക്കിയ ദൂരവും വേഗതയും മനസിലാക്കുന്നതിനായിട്ടായിരുന്നു ഇത്.

chandrika: