X

കാൽനട യാത്രക്കാരിയായ പൂർണ്ണ ഗർഭിണിയെ കാറിടിച്ചു : ഗർഭസ്ഥ ശിശു മരണപ്പെട്ടു

കോഴിക്കോട്: കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപം നിയന്ത്രണം വിട്ട കാർ പൂർണ്ണ ഗർഭിണിയായ കാൽനടയാത്രക്കാരിയെ ഇടിച്ചു. അപകടത്തിൽ ഗർഭസ്ഥ ശിശു മരിച്ചു. കടലുണ്ടി കടവ് സ്വദേശി അനീഷ – റാഷിദ് ദമ്പതികളുടെ ഗർഭസ്ഥ ശിശുവാണ് മരിച്ചത്.

ഇന്ന് രാവിലെ കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപമുള്ള ലാബിൽ രക്ത പരിശോധനയ്ക്ക് മാതാവിനോടൊപ്പം പോവുകയായിരുന്നു യുവതി. ഈ സമയം കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് യുവതിയെ ഇടിക്കുകയായിരുന്നു.

രക്തസ്രാവത്തെ തുടർന്ന് യുവതിയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ഓപ്പറേഷന് വിധേയമാക്കുകയും ചെയ്തപ്പോഴാണ് കുഞ്ഞ് മരണപ്പെട്ടതായി കണ്ടെത്തിയത്.
.

webdesk13: