X

പെരിയ കേസ്; ഡയറി ഹാജരാക്കിയില്ലെങ്കില്‍ പിടിച്ചെടുക്കും; സര്‍ക്കാറിനെ വെള്ളംകുടിപ്പിച്ച് സിബിഐ

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ക്രൈംബ്രാഞ്ചിനെതിരെ സിബിഐ. കേസ് ഡയറി ഹാജരാക്കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് സിബിഐ സംഘം മുന്നറിയിപ്പു നല്‍കി. ഇത് സംബന്ധിച്ച് കേന്ദ്ര ഏജന്‍സി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടിസ് നല്‍കി. സി.ആര്‍.പി.സി 91 പ്രകാരമാണ് നോട്ടിസ് നല്‍കിയത്.

സിആര്‍പിസി 91 ഉപയോഗിക്കുന്നത് അപൂര്‍വ നടപടിയാണ്. രേഖകള്‍ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയില്‍ തിങ്കളാഴ്ച്ച അപേക്ഷയും നല്‍കിയിട്ടുണ്ട്.
കേസ് രേഖകള്‍ തേടി ഏഴ് തവണ സിബിഐ കത്ത് നല്‍കിയിട്ടും പൊലീസ് അനങ്ങിയില്ല. ഇതോടെയാണ് സിബിഐ നിലപാട് കര്‍ക്കശമാക്കിയത്. രേഖകള്‍ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിലും സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്.

സിബിഐ അന്വേഷണം ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്‍ജിയില്‍ സുപ്രിംകോടതിയില്‍ നിന്ന് അന്തിമ ഉത്തരവ് വരാത്തത് കൊണ്ടാണ് രേഖകള്‍ കൈമാറാത്തതെന്ന് പൊലീസ് പറയുന്നത്. 2019 ഫിബ്രവരി 17നാണ് കാസര്‍കോട്ട് കല്യോട്ട് വെച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്നത്.

 

 

Test User: