X
    Categories: indiaNews

ആരാണ് ജസ്റ്റിസ് എസ്‌കെ യാദവ് ? ബാബരി കേസില്‍ വിധി പറയുന്ന ജഡ്ജിയെ അറിയാം

ലഖ്‌നൗ: എല്ലാ കണ്ണുകളും ജസ്റ്റിസ് എസ് കെ യാദവിലേക്കാണ്. 28 വര്‍ഷമായി ഇഴഞ്ഞു നീങ്ങുന്ന ബാബരി ധ്വംസനക്കേസില്‍ ചരിത്രപരമായ വിധി പ്രസ്താവം നടത്തുന്ന ജസ്റ്റിസ് സുരേന്ദ്ര കുമാര്‍ യാദവിലേക്ക്. കുറച്ചു ദിവസമായി തന്റെ ചേംബറിലേക്ക് ജഡ്ജ് സന്ദര്‍ശകരെ അനുവദിക്കാറില്ല. അവസാന ഘട്ട ഒരുക്കളില്‍ ജീവനക്കാരുമായി കഴിഞ്ഞ ദിവസം അദ്ദേഹം ചേംബറില്‍ വച്ചു തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

കേസിലെ വിചാരണ അവസാനിപ്പിക്കുന്നതിനായി ജസ്റ്റിസ് യാദവിന് മൂന്നു തവണയാണ് എക്സ്റ്റന്‍ഷന്‍ നല്‍കിയിരുന്നത്. സുപ്രിംകോടതി വിധി പ്രകാരമായിരുന്നു നടപടി. കേസില്‍ പ്രതിദിന വിചാരണ വേണം. ജഡ്ജിയെ സ്ഥലം മാറ്റരുത് എന്നായിരുന്നു 2017ലെ സുപ്രിം കോടതി വിധി.

2019ലാണ് ജസ്റ്റിസ് യാദവ് റിട്ടയര്‍ ചെയ്യേണ്ടിയിരുന്നത്. 351 സാക്ഷികളെയാണ് ജഡ്ജിക്കു മുമ്പില്‍ സിബിഐ വിസ്തരിച്ചത്. കേസില്‍ 32 പ്രതികളാണ് ഉള്ളത്. ഇതില്‍ 26 മാത്രമേ വിധി പ്രസ്താവം കേള്‍ക്കാനായി കോടതിയിലെത്തൂ.

Test User: