X

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; രണ്ട് പേര്‍ കസ്റ്റഡിയില്‍

കാസര്‍കോഡ്: പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ രണ്ട് പേര്‍ പിടിയില്‍. ഇവരെ പൊലീസ് ചോദ്യം ചെയ്യുന്നു. രണ്ട് ബൈക്കുകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവവുമായി നേരിട്ട് ബന്ധമുള്ളവരല്ല പിടിയിലായതെന്നാണ് സൂചന.

സംഭവത്തിന് പിന്നാലെ പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നതായുള്ള സൂചനകളെ തുടര്‍ന്ന് കര്‍ണാടക പൊലീസിന്റെ സഹായം തേടിയതായി ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. അതേസമയം ജില്ലാ െ്രെകംബ്രാഞ്ചിനെ ഉള്‍പ്പെടുത്തി അന്വേഷണസംഘത്തെ വിപുലീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് കല്ലിയോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ത്‌ലാലിന് നേരെ ആക്രമണമുണ്ടായത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മരണം രാഷ്ട്രീയക്കൊലപാതകമാണെന്നും പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്കല്‍ കമ്മിറ്റിയംഗത്തെ ആക്രമിച്ചതിനെതിരെയുള്ള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഈ കേസില്‍ ശരത് ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയുമായിരുന്നു. ഇരുവര്‍ക്കും നേരത്തേ വധഭീഷണിയുണ്ടായിട്ടുണ്ടെന്നും എഫ്‌ഐആറില്‍ പറയുന്നു.

chandrika: