X

പെർമിറ്റ് കാസർഗോഡ് വരെ മാത്രം, ഉടുപ്പി വരെ റിസർവേഷൻ; യാത്രക്കാരെ ഇറക്കിവിട്ടതായി പരാതി

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഉഡുപ്പിയിലേക്ക് ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാരെ പാതിവഴിയിൽ ഇറക്കിവിട്ടതായി പരാതി. ടിക്കറ്റ് തുക പോലും തിരികെ നൽകാതെ ഇരുപത്തി അഞ്ചോളം യാത്രക്കാരെയാണ് കാസർകോട് ഇറക്കിവിട്ടത്. പകരം യാത്ര തുടരാൻ ബസ്സും ഇവർക്ക് അനുവദിച്ചില്ല.

പത്തനംതിട്ട അടൂരിൽ നിന്നും ജനുവരി 13ന് സർവീസ് ആരംഭിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിനെതിരെയാണ് പരാതി. കാസർഗോഡ് വരെ മാത്രം പെർമിറ്റുള്ള ബസ്സിലാണ് ഉഡുപ്പി വരെ റിസർവേഷൻ നൽകിയതെന്ന് യാത്രക്കാർ ആരോപിച്ചു.

ഉഡുപ്പി വരെ പോകേണ്ട ബസ്സിന് കാസർഗോഡ് എന്ന് ബോർഡ് വച്ചത് യാത്രക്കാർ ചോദ്യം ചെയ്തെങ്കിലും കാസർഗോഡ് എത്തുമ്പോൾ ബോർഡ് മാറ്റി ഉടുപ്പിയാക്കുമെന്നായിരുന്നു കണ്ടക്ടറുടെ മറുപടി.

ഇന്ന് രാവിലെ 5:40ന് ഉടുപ്പിയിൽ എത്തേണ്ട ബസ് രാവിലെ 8 മണിയോടെയാണ് കാസർകോട് എത്തിയത്. കൺട്രോൾ റൂമിൽ നിന്നുള്ള വീഴ്ചയാണ് ഉണ്ടായതെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം.

webdesk13: