X

പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ദ്ധിച്ചു

 

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 18 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 81.68 രൂപയാണ് വില ഡീസലിന് 73.24 രൂപയും നല്‍കണം. കൊച്ചിയില്‍ പെട്രോളിന് 83.68 രൂപയും ഡീസലിന് 77.16 രൂപയുമാണ് വില.

കഴിഞ്ഞ ദിവസം പെട്രോളിനും ഡീസലിനും രണ്ടര രൂപ വീതം കേന്ദ്രം കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കൂട്ടിയത്. ഏകദേശം ഒമ്പത് രൂപയോളം തുടര്‍ച്ചയായി വര്‍ധിച്ച ശേഷമാണ് രണ്ടര രൂപ കഴിഞ്ഞ ദിവസം കുറച്ചത്. ഇത് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള നാടകമായെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു.

രൂപയുടെ വിനിമയ മൂല്യം കഴിഞ്ഞ ദിവസം റെക്കോര്‍ഡുകള്‍ ഭേദിച്ച് 74 എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വില വര്‍ധിപ്പിച്ച് എണ്ണ കമ്പനികള്‍ രംഗത്തെത്തിയിരിക്കുന്നത്. അതേ സമയം, ഇറാനില്‍ നിന്ന് ഇന്ധന ഇറക്കുമതി നിര്‍ത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം എണ്ണ കമ്പനികള്‍ക്ക് ആശ്വാസം പകരുന്നതാണ്.

chandrika: