X

പെട്രോള്‍ വില കുതിക്കുന്നു; ഇന്ന് കൂടിയത് 35 പൈസ

തിരുവനന്തപുരം: രാജ്യത്ത് പെട്രോള്‍ വില ഇന്നും വര്‍ധിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 35 പൈസയാണ് കൂടിയത്. ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല.

ഇതോടെ തിരുവനന്തപുരം നഗരത്തിലെ പെട്രോള്‍ വില 101.14 രൂപയിലെത്തി. 99.65 രൂപയാണ് കോഴിക്കോട് ഇന്നത്തെ പെട്രോള്‍ വില.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വില 99.38ലേക്ക് എത്തി. ഈ വര്‍ഷം മാത്രം ഇതുവരെ 56 തവണയാണു ഇന്ധന വില കൂട്ടിയത്. 12 സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 രൂപയ്ക്കു മുകളിലായി.

നിലവില്‍ കേരളത്തില്‍ തിരുവനന്തപുരം, ഇടുക്കി, കൊല്ലം, തിരുവനന്തപുരം, വയനാട് ജില്ലകളിലെ വിവിധ ഇടങ്ങളിലാണ് പെട്രോള്‍ വില 100 കടന്നത്.

 

web desk 3: