X
    Categories: gulfNews

സഊദിയില്‍ ഇന്ന് 1,534 പേര്‍ക്ക് കോവിഡ്

റിയാദ്: സഊദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,534 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,487 പേര്‍ സുഖം പ്രാപിച്ചു. ചികിത്സയിലുണ്ടായിരുന്നവരില്‍ 13 പേര്‍ മരിച്ചു.

ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 4,89,126 ആയി. ഇവരില്‍ രോഗമുക്തരുടെ എണ്ണം 4,69,120 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 7,832 ആണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.60 ശതമാനവും മരണനിരക്ക് 1.60 ശതമാനവുമായി തുടരുന്നു.

 

web desk 1: