X

വിശ്വാസികള്‍ക്ക് റമസാനില്‍ സിയാറത്ത് യാത്രയുമായി കെ.എസ്.ആര്‍.ടിസി

റമസാനോട് അനുബന്ധിച്ച് വിശ്വാസികള്‍ക്ക് കെ.എസ്.ആര്‍.ടിസി സിയാറത്ത് യാത്ര സംഘടിപ്പിക്കുന്നു. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് മലപ്പുറം, പെരിന്തല്‍മണ്ണ ഡിപ്പോകളില്‍ നിന്ന് തീര്‍ത്ഥാടന യാത്ര സംഘടിപ്പിക്കുന്നത്. മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലെ മഖ്ബറകള്‍ സന്ദര്‍ശിക്കാനാണ് കെ.എസ്.ആര്‍.ടിസി അവസരമൊരുക്കുന്നത്.

ഈ മാസം 23നാണ് മലപ്പുറം ഡിപ്പോയില്‍ നിന്ന് ആദ്യ സിയാറത്ത് യാത്ര പുറപ്പെടുന്നത്. രാവിലെ 6മണിക്ക് ആരംഭിക്കുന്ന യാത്രയില്‍ മലപ്പുറം ജില്ലയിലെ വലിയങ്ങാടി, പാണക്കാട്, മമ്പുറം, പുതിയങ്ങാടി, പൊന്നാനി, പുത്തന്‍പള്ളി, വെളിയംകോട് തുടങ്ങിയ മഖ്ബറകള്‍ സന്ദര്‍ശിക്കാനാണ് അവസരം ലഭിക്കുക. തൃശ്ശൂര്‍ ജില്ലയിലെ മണത്തല, ചാവക്കാട്, എന്നിവിടങ്ങളിലെ മഖ്ബറകള്‍ കൂടി സന്ദര്‍ശിച്ച് വൈകീട്ട് 6മണിക്ക് മലപ്പുറത്ത് തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിക്കുന്നത്.

ഒരാള്‍ക്ക് 550 രൂപയാണ് നിരക്ക് ഇാടാക്കുന്നത്. വിജയകരമായാല്‍ ദീര്‍ഘദൂര സിയാറത്ത് യാത്രകളും കെ.എസ്.ആര്‍.ടിസിയുടെ പരിഗണയിലുണ്ട്.

webdesk13: