X

പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവത്തില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാഞ്ഞങ്ങാട് നെഹ്‌റു കൊളേജില്‍ പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവത്തില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീത്വത്തെ അപമാനിച്ച പ്രശ്‌നം മാത്രമല്ലത്, അതിനേക്കാള്‍ അപ്പുറത്താണ്. അമ്മയെക്കാള്‍ ഉയര്‍ന്ന സ്ഥാനത്ത് വേണം അധ്യാപകരെ കാണാനെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടിയെടുക്കുക.

വിരമിക്കല്‍ ദിനത്തിലാണ് കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പല്‍ പി.വി പുഷ്പജക്ക് ആദരാജ്ഞലിയര്‍പ്പിച്ച് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. സ്റ്റാഫ് മുറിയില്‍ യാത്രയപ്പ് പരിപാടി നടക്കുന്നതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ ചിലര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ബോര്‍ഡ് തയ്യാറാക്കി പടക്കം പൊട്ടിക്കുകയായിരുന്നു. സംഭവം പിന്നീട് വിവാദമാവുകയായിരുന്നു.

chandrika: