X
    Categories: CultureMoreNewsViews

പിറവം പള്ളി കേസ്: കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു

ന്യൂഡല്‍ഹി: പിറവം പള്ളി തങ്ങള്‍ക്ക് അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കാത്തതിനെതിരെ ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. മതപരമായ ഇത്തരം വിഷയങ്ങള്‍ തങ്ങളെ അലോസരപ്പെടുത്തുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഇത്തരം വിഷയങ്ങളില്‍ കോടതിയലക്ഷ്യം എടുക്കുന്നത് ഗുണകരമല്ലെന്നും വ്യക്തമാക്കി.

യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പിറവം പള്ളിയില്‍ 1934ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിര്‍വഹണം വേണമെന്ന് ഏപ്രില്‍ 19 നാണ് സുപ്രീംകോടതി വിധിച്ചത്. വിധിയെ തുടര്‍ന്ന് മെയ് എട്ടിന് പള്ളിയില്‍ പ്രവേശിച്ച് കുര്‍ബാനയര്‍പ്പിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ചര്‍ച്ചക്ക് വിളിച്ചു. നിയമോപദേശം തേടി നാല് ദിവസത്തിനകം വിധി നടപ്പാക്കിത്തരാമെന്ന് കളക്ടര്‍ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് കോടതിയലക്ഷ്യ നടപടികളുമായി ഓര്‍ത്തഡോക്‌സ് സഭ മുന്നോട്ട് നീങ്ങിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: