X

മഴക്കെടുതി ; വിഭവ സമാഹരണത്തിന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം – പി.കെ ഫിറോസ്

യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ ശ്രദ്ധക്ക്…

മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടി വിഭവ സമാഹരണം നടത്താന്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങേണ്ടതാണ്. ശാഖാ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച ബലിപെരുന്നാള്‍ ദിനത്തില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് കലക്ഷന്‍ എടുക്കുകയും കവലകളും വീടുകളും കേന്ദ്രീകരിച്ച് വിഭവ സമാഹരണവും നടത്തണം. വിഭവ സമാഹരണത്തില്‍ പ്രധാനമായും എളുപ്പം കേട് വരാത്ത ഭക്ഷ്യ സാധനങ്ങള്‍ അരി, പയര്‍ വര്‍ഗ്ഗങ്ങള്‍, പഞ്ചസാര, എണ്ണ, ശര്‍ക്കര, ബിസ്‌ക്കറ്റ്, റസ്‌ക്, മെഴുകുതിരി, വീട് വൃത്തിയാക്കാന്‍ ആവശ്യമായ ക്ലീനിംഗ് ഉപകരണങ്ങള്‍ തുടങ്ങിയ സാധനങ്ങളാണ് ശേഖരിക്കേണ്ടത്. വസ്ത്രങ്ങള്‍ ഒരു കാരണവശാലും ശേഖരിക്കേണ്ടതില്ല.

ശാഖ കമ്മറ്റികള്‍ കലക്ട് ചെയ്ത വിഭവങ്ങള്‍ തൊട്ടടുത്ത ക്യാമ്പുകളില്‍ നേരിട്ട് എത്തിക്കേണ്ടതാണ്. കലക്ഷനിലൂടെ ലഭിക്കുന്ന തുകക്കും മേല്‍ പറഞ്ഞ നിത്യോപയോഗ അവശ്യ സാധനങ്ങള്‍ വാങ്ങി നല്‍കേണ്ടതാണ്. ദുരിതാശ്വാസ പ്രവര്‍ത്തികളില്‍ സജീവമായത് പോലെ മഴ കുറയുന്ന മുറക്ക് പുനരധിവാസ ക്ലീനിംഗ് പ്രവര്‍ത്തികളില്‍ സജീവമാകാനും ശ്രദ്ധിക്കണം.

പി.കെ ഫിറോസ്
ജനറല്‍ സെക്രട്ടറി

web desk 3: