X

ഫിറോസിന്റെ അറസ്റ്റ് ജനശ്രദ്ധ തിരിക്കാനുള്ള ഗൂഢപദ്ധതി

ഓണ്‍ലൈന്‍ പ്രതിനിധി

മുസ്‌ലിംയൂത്ത് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ. ഫിറോസിനെ അറസ്റ്റ് ചെയ്ത സംസ്ഥാനപൊലീസിന്റെനടപടി ജനശ്രദ്ധ തിരിക്കാനുള്ള അടവ്. കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായി മുസ്‌ലിം വീടുകളില്‍കയറി ജപ്തി നടപടികള്‍ സ്വീകരിച്ച സര്‍ക്കാരിനെതിരെ ജനരോഷമുയര്‍ന്നിരുന്നു. അതിനെതിരെ മുസ്‌ലിം ലീഗും മറ്റു ം കടുത്ത പ്രതിഷേധമാണുയര്‍ത്തിയത്. സമ്‌സത പോലുള്ള സംഘടനകളും ഇതിനെതിരെ രംഗത്തുവന്നു. നിരപരാധികളുടെയും മുസ്‌ലിം ലീഗും സമസ്തയും മുജാഹിദും അടക്കമുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വീടുകളിലാണ് റവന്യൂ ഉദ്യോഗസ്ഥര്‍യാതൊരു കാരണവുമില്ലാതെ നോട്ടീസുമായി എത്തിയത്. ഇതില്‍ നിന്ന് തടിയൂരാനായാണ് ഇന്നലെ നിയമസഭ ചേര്‍ന്ന ദിവസം തന്നെ സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് മുസ്‌ലിം യൂത്ത് ലീഗിന് നേര്‍ക്ക് നടപടിയുമായി മുന്നോട്ടുവന്നത്. സര്‍ക്കാരിന്റെ റവന്യൂവകുപ്പിന്റെ ജനവിരുദ്ധ നടപടിയെ പൊലീസിനെ ഉപയോഗിച്ച് മറയക്കാനുളള പാഴ് ശ്രമമാണ് സര്‍ക്കാര്‍ ഇന്നലെ നടത്തിയത്.ഇതിന് പിന്നില്‍സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെദുഷ്ടലാക്കാണെന്നറിയാന്‍ വലിയപ്രയാസമില്ല.
ഫിറോസിനെതിരായ നടപടിക്ക് കാരണമായി പറയുന്നത് കഴിഞ്ഞ ജനുവരി 18ന് സെക്രട്ടറിയേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയറാലിയാണ്. അതിനെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ശ്രമിച്ചത്. പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പൊലീസിന്റെ നരനായാട്ട്.

ഇതില്‍ ചില നേതാക്കള്‍ക്കടക്കംപരിക്കേറ്റിരുന്നു. നിയമസഭാ പ്രതിപക്ഷ ഉപനേതാവ് പി.കെകുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു പൊലീസ്‌നടപടി.പൊലീസ് ഗ്രനേഡ് എറിഞ്ഞും കണ്ണീര്‍വാതകംപൊഴിച്ചും പ്രവര്‍ത്തകര്‍ക്കെതിരെ നരനായാട്ട് നടത്തുകയായിരുന്നു.
സര്‍ക്കാരിനെതിരായ ജനരോഷം പ്രകടിപ്പിക്കാന്‍ജനം നേരിട്ട് വന്നിട്ടല്ല പ്രതിഷേധിക്കുന്നത്. ജനകീയ സംഘടനകളാണ് അതിന് നേതൃത്വം നല്‍കുന്നത്. അതേ യൂത്ത് ലീഗ് ചെയ്തിട്ടുള്ളൂ.മുന്‍കാലത്ത് സി.പി.എമ്മിന്റെ ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ സംസ്ഥാനത്ത് നടത്തിയവ്യാപകമായഅക്രമവും പൊതുമുതല്‍ നശിപ്പിക്കലും എത്ര വ്യാപകമായിരുന്നുവെന്ന് അറിയാത്തവരുണ്ടാവില്ല. ഇതിന് പകരം പ്രതിപക്ഷത്തിന്റെ ന്യായമായ പ്രതിഷേധാവകാശത്തിന് നേര്‍ക്കാണ് സി.പി.എം മുന്നണി സര്‍ക്കാര്‍ പൊലീസിനെ ദുരുപയോഗിച്ചിരിക്കുന്നത്.
ഇതുകൊണ്ട്

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലും അക്രമവും ജപ്തിയും നിരപരാധികളുടെനേര്‍ക്കുള്ള റവന്യൂ നടപടികളും മറച്ചുവെക്കാനാണ ്‌സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് പക്ഷേ യൂത്ത് ലീഗിനെ പോലുള്ള പ്രസ്ഥാനത്തെ കിട്ടില്ലെന്ന് ഇനി സര്‍ക്കാരും സി.പി.എമ്മും അറിയാനിരിക്കുന്നേയുള്ളൂ.

 

 

Chandrika Web: