X

പ്ലേ ബോയും ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു: പ്രമുഖര്‍ ഫേസ്ബുക്കിനെ കൈവിടുന്നു

വാഷിങ്ടണ്‍: ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അറിഞ്ഞും അറിയാതെയും ചോര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ഫെയ്‌സ്ബുക്കിനെ മുന്‍നിര സ്ഥാപനങ്ങള്‍ കൈവിടുന്നു. അമേരിക്കന്‍ ലൈഫ് സ്റ്റൈല്‍ മാഗസിനായ പ്ലേ ബോയും
ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. പ്ലേ ബോയ് ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ കൂപ്പര്‍ ഹെഫ്‌നറാണ് വിവരം പുറത്തുവിട്ടത്. ലോകത്തെ വിവിധ കോണുകളില്‍ ഡിലീറ്റ് ഫെയ്‌സ്ബുക്ക് കാമ്പെയ്ന്‍ ശക്തമാണ്. ഇതിനിടയിലാണ് പേബോയും ഫെയ്‌സ്ബുക്കിനെ കൈവിടുന്നത്.

കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്ന് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളായ ടെസ്‌ല, സ്‌പേസ് എക്‌സ് എന്നിവയും നേരത്തെ ഫെയ്്‌സ്ബുക്കിനെതിരെ രംഗത്തെത്തിയിരുന്നു. ഉപയോക്താക്കളുടെ വിവരങ്ങള്‍ അവരെങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന കാര്യത്തില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നതുകൊണ്ട് പ്ലേ ബോയിയുടെ ആരാധകര്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് ഫെയ്‌സ്ബുക്ക് വിടുന്നതെന്ന് കൂപ്പര്‍ ഹെഫ്‌നര്‍ ട്വിറ്ററില്‍ കുറിച്ചു. തുടര്‍ന്ന് പ്ലേ ബോയിയുടെ പ്രധാന ഫെയ്‌സ്ബുക്ക് പേജ് അപ്രത്യക്ഷമായി. നിരവധി പ്രമുഖ വ്യക്തികളും ഫെയ്‌സ്ബുക്ക് വിടുകയാണെന്ന് അറിയിച്ചിട്ടുണ്ട്.

chandrika: