X
    Categories: MoreViews

കാര്‍ത്തി ചിദംബരത്തിനെതിരെയുള്ള കേസ്; അടിയന്തരവാദം നിരസിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം രജിസറ്റര്‍ ചെയ്ത കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്(ഇഡി) അടിയന്തരവാദം കേള്‍ക്കാനുള്ള അനുമതി നിഷേധിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ജഗദീഷ് സിങ് കേഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസില്‍ അടിയന്തര വാദത്തിനുള്ള അനുമതി നിഷേധിച്ചത്.
തനിക്കെതിരെയുള്ള ഇഡിയുടെ സമന്‍സുകള്‍ക്കെതിരെ കാര്‍ത്തി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കാര്‍ത്തിയുടെ അപേക്ഷ പരിഗണിക്കുന്നതില്‍ ഹൈക്കോടതിക്ക് അധികാര പരിധിയില്ലേയെന്ന് ഹര്‍ജിയോട് പ്രതികരിക്കവെ ഇ ഡി സുപ്രീംകോടതിയോട് ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് ജൂണ്‍ 30ന് ഹാജരാവാന്‍ സിബിഐയും കാര്‍ത്തിയോട് ആവശ്യപ്പെട്ടിരുന്നു.
ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ 2007ല്‍ മാധ്യമ സ്ഥാപനമായ നിക്‌സ് മീഡിയക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ അനധികൃത ഇടപാട്‌നടത്തിയെന്നാരോപിച്ചാണ് സിബിഐ കാര്‍ത്തിക്കെതിരെ കേസെടുത്തത്.

chandrika: