X

പ്ലസ് വണ്‍ പ്രവേശനം; മലപ്പുറത്ത് മാത്രം 5158 വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കില്ല

നിലവില്‍ പ്രഖ്യാപിച്ച അധിക ബാച്ചുകള്‍കൊണ്ട് മലബാറിലെ ഹയര്‍സെക്കന്‍ഡറി സീറ്റുകളുടെ കുറവിന് പരിഹാരമാകില്ലെന്ന് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് പ്രതിസന്ധി തുടരുന്നത്.

മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് കിട്ടിയ വിദ്യാര്‍ഥികള്‍ക്കു പോലും ഇഷ്ട വിഷയങ്ങളില്‍ പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്ത സാഹചര്യത്തിലാണ് 97 അധികബാച്ചുകള്‍ കൂടി മന്ത്രി പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലയില്‍ 53 ഉം കോഴിക്കോട് 11ഉം പാലക്കാട് നാലും ബാച്ചുകളാണ് അനുവദിച്ചത്. എന്നാല്‍ ലഭിച്ച അപേക്ഷകളുടെ കണക്കു പരിശോധിച്ചാല്‍ പുതിയ ബാച്ച് അനുവദിച്ചാലും മലപ്പുറത്ത് മാത്രം 5158 വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കില്ല.

കോഴിക്കോട് ജില്ലയില്‍ 660 സീറ്റുകള്‍ കൂടി അധികമായി ലഭിക്കുമെങ്കിലും കണക്കുപ്രകാരം 1493 പേര്‍ പുറത്തു തന്നെയാണ്. പാലക്കാട് 240 സീറ്റുകള്‍ കൂടി ലഭിച്ചെങ്കിലും 2703 പേര്‍ അവസരം ലഭിക്കാതെ പുറത്തു നില്‍ക്കേണ്ടി വരും. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്നതുപോലെ ഓരോ ബാച്ചിലും വിദ്യാര്‍ഥികളുടെ എണ്ണം കൂട്ടി പ്രതിസന്ധി പരിഹരിക്കാനുളള പൊടിക്കൈ പ്രയോഗമാവും ഇനിയുണ്ടാവുക.

webdesk13: