X

ഹയര്‍ സെക്കന്ററി പ്ലസ് വണ്‍ ഏകജാലക പ്രവേശനം ട്രയല്‍ അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു

പെരിന്തല്‍മണ്ണ: ഹയര്‍ സെക്കന്ററി പ്ലസ് വണ്‍ ഏകജാലക പ്രവേശനം ട്രയല്‍ അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. http://bit.ly/checkplusoneallotmentresult എന്ന വെബ് സൈറ്റിലൂടെ ഫലം അറിയാം.

ട്രയല്‍ അലോട്ട്‌മെന്റ് ഒരു സാധ്യത ലിസ്റ്റ് മാത്രമാണ് അതുകൊണ്ടുതന്നെ ട്രയല്‍ ഫല പ്രകാരം ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്റര്‍ ഉപയോഗിച്ച് പ്രവേശനം നേടാനാവില്ല. പ്രവേശനത്തിനായി മെയ് 24 ന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് വരുന്നതുവരെ കാത്തിരിക്കണം.
വിദ്യാര്‍ഥികളുടെ അപേക്ഷ വിവരങ്ങളില്‍ എന്തെങ്കിലും തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അവ തിരുത്താനുള്ള അവസാന അവസരമാണ് ട്രയല്‍ അലോട്ട്‌മെന്റ്. ആവശ്യമെങ്കില്‍ നേരത്തെ നല്‍കിയ ഓപ്ഷനുകള്‍ പുനക്രമീകരിക്കുകയും പുതിയവ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാം. അലോട്ട്‌മെന്റ് പ്രക്രിയയെ സ്വാധീനിക്കുന്ന ജാതിസംവരണം, ബോണസ് പോയിന്റ് ലഭിക്കുന്ന വിവരങ്ങള്‍, പഞ്ചായത്തിന്റെയും താലൂക്കിന്റെയും വിവരങ്ങള്‍, വിവിധ ക്ലബ് വിവരങ്ങള്‍ എന്നിവയെല്ലാം അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം. തിരുത്തുകള്‍ വരുത്തുകയും ചെയ്യാം. ഇത്തരം വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയാല്‍ പ്രവേശനം നിഷേധിക്കപ്പെടും. മെയ് 21 വരെ അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം. എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ നിശ്ചിത മാതൃകയില്‍ തിരുത്തലുകള്‍ക്കുള്ള അപേക്ഷ അനുബന്ധരേഖകള്‍ സഹിതം മെയ് 21 ന് വൈകിട്ട് നാലുമണിക്ക് മുമ്പ് നേരത്തെ അപേക്ഷ നല്‍കിയ സ്‌കൂളില്‍ സമര്‍പ്പിക്കണം. തിരുത്തലിനുള്ള അപേക്ഷ http://bit.ly/checkplusoneallotmentresult എന്ന വെബ് പേജില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ HSCAP, VHSCAP പോര്‍ട്ടലുകളില്‍ ലഭ്യമാണ്.

chandrika: