X

പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍

കുളത്തൂപ്പുഴ: പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ കുളത്തൂപ്പുഴ പൊലീസ് പിടികൂടി. കല്ലുവെട്ടാംകുഴി സുമേഷ് ഭവനില്‍ സുമേഷാ(23)ണ് പിടിയിലായത്.

ഒരുവര്‍ഷം മുമ്പാണ് പീഡനം നടക്കുന്നത്. ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയും കുടുംബവും പ്രദേശത്തുനിന്നു താമസംമാറി. പിന്നീട് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ സുമേഷ് ഈ കുട്ടിയെ വിവാഹം കഴിച്ചു.

കുടുംബമായി മുംബൈയില്‍ കഴിഞ്ഞു വരുന്നതിനിടെ ഭാര്യയെയും കുഞ്ഞിനെയും സംരക്ഷിക്കാതെ ഉപേക്ഷിച്ചു. നാട്ടിലെത്തിയ പെണ്‍കുട്ടി രണ്ടു മാസം മുമ്പ് പോലീസില്‍ പീഡനം സംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു.

കേസെടുത്ത പൊലീസ്, പ്രതി നാട്ടിലെത്തിയപ്പോള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പീഡനവിവരം മറച്ചുവെച്ച് വിവാഹം നടത്താന്‍ രക്ഷിതാക്കള്‍ കൂട്ടുനിന്നിട്ടുണ്ടോയെന്ന വിവരവും പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് ഇന്‍സ്‌പെക്ടര്‍ സജുകുമാര്‍ പറഞ്ഞു.

 

web desk 1: