X
    Categories: indiaNews

ഇന്ന് ചാച്ചാജിയുടെ ജന്മദിനം; മോദിക്ക് നെഹ്‌റുവിനെ കുറിച്ച് പറയാനുള്ളത് ഇതാണ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉള്ള ‘ശത്രുത’ പരസ്യമായ രഹസ്യമാണ്. മിക്ക കാര്യങ്ങള്‍ക്കും നെഹ്‌റുവിനെ പഴിക്കുന്ന മോദിയുടെ സ്വഭാവം നിരന്തരമായി വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. സര്‍ദാര്‍ പട്ടേല്‍ ആയിരുന്നു ആദ്യ പ്രധാനമന്ത്രിയെങ്കില്‍ രാജ്യത്തിന്റെ സ്വഭാവം തന്നെ മാറ്റിയെഴുതപ്പെടുമായിരുന്നു എന്ന് പലവേള മോദി പറഞ്ഞിട്ടുണ്ട്.

എന്നാല്‍ നെഹ്‌റുവിനെ കുറിച്ച് മോദിക്കും ചിലതു പറയാനുണ്ട്. നെഹ്‌റുവിന്റെ 131-ാം ജന്മവാര്‍ഷികദിനത്തിലാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നേതാക്കളില്‍ ഒരാളായ നെഹ്രുവിനെ കുറിച്ച് മോദി പ്രതികരിച്ചത്. പ്രതികരണം ഒരൊറ്റ വാക്കില്‍ ഒതുക്കി. ‘ ജന്മവാര്‍ഷിക ദിനത്തില്‍ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന് എന്റെ വിനീതമായ ശ്രദ്ധാജ്ഞലി’ എന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്.

1889 നവംബര്‍ 14ന് ഉത്തര്‍പ്രദേശിലെ അലഹബാദിലാണ് നെഹ്‌റു ജനിച്ചത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തില്‍ സജീവ പങ്കാളിത്തം വഹിച്ച അദ്ദേഹം ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായി. കുട്ടികളെ ഏറെ ഇഷ്ടമായിരുന്ന നെഹ്‌റുവിന്റെ ഓര്‍മയ്ക്കായി രാജ്യം നവംബര്‍ 14ന് ശിശുദിനമായി ആചരിച്ചു പോരുന്നു. 1964 മെയ് 27ന് അന്തരിച്ചു.

Test User: