X
    Categories: gulfNews

പി എം നജീബ് മെമ്മോറിയൽ അവാർഡുകൾ പ്രഖ്യാപിച്ചു

സൗദി അറേബ്യയിലെ ഒ ഐസിസി സ്ഥാപകൻ മാരിൽ ഒരാളും, ഒ ഐ സി സി നാഷണൽ കമ്മിറ്റി പ്രസിഡന്റു മായിരുന്ന പി എം നജീബിന്റെ ഓർമ നിലനിർത്തുന്നതിന് വേണ്ടി ദമ്മാം ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി പി എം നജീബ് മെമ്മോറിയൽ അവാർഡുകൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസം, ജീവകാരുണ്യം, രാഷ്ട്രീയം എന്നീ മേഖലയിൽ നിന്നുമുള്ള പ്രഗത്ഭ വ്യക്തിത്വങ്ങൾക്കാണ് അവാർഡുകൾ നൽകുന്നത്. വിദ്യാഭ്യാസ മേഖലയിൽ നിന്നും ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ 30 വർഷത്തോളമായി അധ്യാപികയായിട്ടുള്ള തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിനി സബീന സാജിദിനെയും, ജീവകാരുണ്യ മേഖലയിൽ നിന്നും കിഴക്കൻ പ്രവിശ്യയിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകൻ നാസ് വക്കത്തെയും, രാഷ്ട്രീയ മേഖലയിൽ നിന്നും റീജിയ ണൽ ജനറൽ സെക്രട്ടറി
ഇ കെ സലീമിനെയുമാണ് തിരഞ്ഞെടുത്തത്. വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യൻ സ്കൂളിലെ മുൻ എം സി മെമ്പർ റഷീദ് ഉമർ, മുൻ ചെയർമാൻ സുനിൽ മുഹമ്മദ് എന്നിവരും, ജീവകാരുണ്യ മേഖലയിൽ ഒ ഐ സി സി റീജിയണൽ വൈസ് പ്രസിഡന്റ്‌ ചന്ദ്രമോഹൻ, അസ്‌ലം ഫറോക് എന്നിവരും, രാഷ്ട്രീയ മേഖലയിൽ
ഒ ഐ സി സി റീജിയണൽ ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം, റസാഖ് തെക്കേപ്പുറം, അബ്ദുൽ ഹമീദ് എന്നിവരുമായിരുന്നു ജൂറി അംഗങ്ങൾ. വിദ്യാഭ്യാസ ജീവകാരുണ്യ രാഷ്ട്രീയ കായികമേഖലയിൽ മികച്ച സംഭാവനകൾ നൽകിയിരുന്നു വ്യക്തിത്വമായിരുന്നു പി എം നജീബ് എന്നും രാഷ്ട്രീയ കക്ഷി ഭേദമന്യേ സൗഹൃദം പുലർത്തിയിരുന്ന പിഎം നജീബ് എന്ന് കോൺഗ്രസ് പ്രവർത്തകനെ ഇനി വരാനിരിക്കുന്ന പ്രവാസികൾ കൂടി ഓർമ്മിക്കപ്പെടണം എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇത്തരത്തിലുള്ള ഒരു അവാർഡ് പ്രഖ്യാപിച്ചത്. വരും വർഷങ്ങളിൽ കായിക മേഖലയിലെ മികച്ച ഒരാളെ കൂടി ഉൾപ്പെടുത്തുമെന്നും
ഈ വർഷം മുതൽ ആരംഭിക്കുന്ന പി എം നജീബ് മെമ്മോറിയൽ അവാർഡുകൾ എല്ലാവർഷവും നടത്തിവരാനുള്ള പദ്ധതിയാണെന്നും ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ജില്ലാ കമ്മിറ്റി പ്രസിഡണ്ട് റസാക്ക് തെക്കേപ്പുറം, രക്ഷാധികാരി അബ്ദുൽറഷീദ്, ജനറൽ സെക്രട്ടറി അസ്‌ലം ഫറോക്, ട്രഷറർ പി കെ ഷിനോജ്, ജോയിന്റ് സെക്രട്ടറി അബ്ദുൽ ഹമീദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

web desk 1: