X

ഒരു പ്രധാനമന്ത്രിക്കെതിരെയും ഞാന്‍ മോശം ഭാഷ പ്രയോഗിക്കില്ല; മോദിയുടെ രാജീവ് ഗാന്ധി പരാമര്‍ശത്തെ പരോക്ഷമായി തള്ളിപ്പറഞ്ഞ് രാജ്‌നാഥ് സിങ്


പാറ്റ്‌ന: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ അധിക്ഷേപ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി തള്ളി പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഒരു പ്രധാനമന്ത്രിക്കെതിരെയും താന്‍ മോശം ഭാഷ പ്രയോഗിക്കില്ലെന്നാണ് രാജ്‌നാഥ് സിങ് വ്യക്തമാക്കിയത്. പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവയൊന്നും വ്യക്തികളല്ലെന്നും സ്ഥാപനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധിയെ ചൊല്ലിയുള്ള മോദിയുടെ മോശം പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഏറ്റുമുട്ടുന്നതിനിടെയാണ് രാജ്‌നാഥ് സിങ്ങിന്റെ പരാമര്‍ശമെന്നത് കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.

‘രാഷ്ട്രീയ പാര്‍ട്ടി ഏതാവട്ടെ, ഒരു പ്രധാനമന്ത്രിയെയും മോശമായി ഞാന്‍ പരാമര്‍ശിക്കില്ല. പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവയൊന്നും വ്യക്തികളല്ല, ഭരണഘടനാ സ്ഥാപനങ്ങളാണ്. രാജ്യത്തിന്റെ വികസനത്തിന് ഏതെങ്കിലും പാര്‍ട്ടി ഒന്നും ചെയ്തിട്ടില്ലെന്ന് ഞാന്‍ പറയില്ല. എല്ലാ പാര്‍ട്ടികളും രാജ്യത്തിനായി എന്തെങ്കിലുമൊക്കെ ചെയ്തിട്ടുണ്ട്. എല്ലാവരുടെയും പ്രവര്‍ത്തന രീതികള്‍ വ്യത്യസ്തമായിരിക്കുമെന്നു മാത്രം’. രാജ്‌നാഥ് സിങ് പറഞ്ഞു. ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിഹാറിലെ റോതാസില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജീവ് ഗാന്ധി ഒന്നാന്തരം അഴിമതി നടത്തിയ ആളാണെന്ന് വിവാദ പരാമര്‍ശം നടത്തിയ നരേന്ദ്ര മോദിക്ക് രാജ്‌നാഥ് സിങ് നല്‍കിയ മറുപടിയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

web desk 1: