X

സീതി സാഹിബ് ഇന്ത്യൻ മുസ്‌ലിംകൾക്ക് ദിശാബോധം നൽകി- പി.എം.സാദിഖലി

മതിലകം: ഇന്ത്യൻ മുസ്‌ലിംകൾക്ക് ദിശാബോധം നൽകിയ മാതൃകാ യോഗ്യനായ എക്കാലത്തേയും നേതാവാണ് കെ എം സീതി സാഹിബെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി അഭിപ്രായപ്പെട്ടു.

മുസ്‌ലിം ലീഗ് കയ്പ്പമംഗലം നിയോജക മണ്ഡലം കമ്മറ്റി പുതിയകാവിൽ സംഘടിപ്പിച്ച സൗഹൃദ സംഗമത്തിന്റെ ഭാഗമായ ഇഫ്ത്താറും കെ.എം സീതി സാഹിബ് 62-ാം ചരമവാർഷിക അനുസമരണയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.എം സാദിഖലി . മുസ്‌ലിംകൾ ഒരു ആഗോള മത സമൂഹമാണെന്നതും അതേ സമയം അവരുടെ ജീവിത യാഥാർത്ഥ്യങ്ങൾ അതാത് നാടുകളുമായി അഭേദ്യമായി ബന്ധപ്പെട്ട് നിൽക്കുന്നതാണെന്നതും എല്ലാവർക്കും ഒരു വലിയ തിരിച്ചറിവാകേണ്ടതുണ്ട്.

ഇതര ജനവിഭാഗങ്ങളിലേയും മുസ്‌ലിം കളിൽ തന്നെയും പലർക്കും ഇത് ഉൾകൊള്ളാനാവാത്തതാണ് പലപ്പോഴും പല അസ്വാര സ്യങ്ങൾക്കും വഴി വെക്കു ന്നത് എന്നും ജനാധിപത്യ ഇന്ത്യയിൽ ഈ യാഥാർത്ഥ്യം ആദ്യം തിരിച്ചറിഞ്ഞ നേതാക്കളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരാളെന്നതാണ് കെ.എം സീതി സാഹിബിന്റെ പ്രത്യേകത എന്നും സാദിഖലി പറഞ്ഞു.

മതവും മാതൃരാജ്യവുമെന്ന എന്ന സവിശേഷ ദ്വിത്വത്തെ ഇഴ ചേർത്തു വെച്ച് ഇന്ത്യൻ മുസ്‌ലിം കളുടയും രാജ്യത്തിന്റേയും പുരോഗതിക്കു വേണ്ടി വലിയ ആശയങ്ങൾക്ക് രൂപം നൽകിയ മഹാനായ നേതാവാണ് കെ.എം.സീതി സാഹിബ്. ഇന്ത്യയിൽ ജീവിച്ചാൽ മാത്രമേ ഇന്ത്യയിലെ മുസ്‌ലിംകൾ ജീവിക്കു . ഇന്ത്യയുടെ നിലനില്പാണ് ഇന്ത്യയിലെ മുസ്‌ലിംകളുടെ നിലനിൽപ്പ് എന്ന് സീതി സാഹിബ് പറഞ്ഞു വെച്ചു. ഈ വാക്കുകളുടെ എത്രത്തോളം എതിർ ദിശയിലാണ് നിലവിലെ ഇന്ത്യൻ സാഹചര്യങ്ങൾ എത്തി നിൽക്കുന്നതെന്നത് മുസ്‌ലിം കളെ മാത്രമല്ല ഭയപ്പെടുത്തേണ്ടത്. ജനാധിപത്യ മതേതര ഇന്ത്യ നിലനിന്നു കാണാൻ ആഗ്രഹിക്കുന്ന സർവ്വർക്കും ഒരു മുന്നറിവായിരിക്കണമത്.

മുസ്‌ലിം കളുടെ നിയമപരവും മൗലികവുമായ അവകാശ സംരക്ഷണത്തിനാണ് മുസ്‌ലിം ലീഗെന്നാണ് സീതി സാഹിബ് പറഞ്ഞത്. നിയമപരമെന്നത് രാജ്യത്തിന്റെ വ്യവസ്ഥിതിയുമായി ബന്ധപ്പെട്ട മുസ്‌ലിംകളുടെ വ്യവഹര ജീവിതവും മൗലികമെന്നത് മുസ്‌ലിം കളുടെ വിശ്വാസ ജീവിതവുമാണ്.
ഇവ രണ്ടും ഇന്ത്യൻ മുസ്‌ലിം കളുടെ അസ്തിത്വത്തിന്റെ യും പുരോഗതിയുടേയും അനിവാര്യ ഘടകങ്ങളാണെ ന്നത് സീതി സാഹിബ് തിരിച്ചറിഞ്ഞു. ഇന്ത്യയിൽ ഇപ്പോൾ ഇവ രണ്ടും ഒരുപോലെ വെല്ലുവിളി നേരിടുകയാണ്. മുന്നിലുള്ള വെല്ലുവിളികളെ അതിജയിക്കാനും ജനാധിപത്യ ഇന്ത്യയെ ശക്തിപ്പെടുത്താനും മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിക്കുകയല്ലാതെ മറ്റു വഴികളില്ലെന്നതാണ് സീതി സാഹിബിന്റെ ജീവിത സന്ദേശമെന്നും സാദിഖലി കൂട്ടി ചേർത്തു.
കയ്പമംഗലം നിയോജക മണ്ഡലം പ്രസിഡണ്ട് എസ് എ സിദ്ധിക്ക് അദ്ധ്യക്ഷത വഹിച്ചു.

ബെന്നി ബെഹന്നാൻ എം.പി മുഖ്യ പ്രഭാഷണം നടത്തി മുസ്‌ലിം ലീഗ് ജില്ലാ വൈ.പ്രസിഡണ്ട് കെ.എ ഹാറുൺ റഷീദ്, ടി.എം നാസർ, സി.സി ബാബുരാജ്, ഡോ. അബ്ദുൾ സലാം ഫൈസി, മുജീബ് റഹ്മാൻ ദാരിമി, അഷറഫ് അഷ്റഫി, സഹൽ ഫൈസി, ഷറഫുദ്ദീൻ മൗലവി വെമ്പേ നാട്, അയ്യൂബ് കുന്നത്പടി, ഷാജി കാട്ടകത്ത്, ഫസൽ കാതിക്കോട്, എ.എ.അബ്ദുൽ കരീം മൗലവി, യൂസഫ് പടിയത്ത്,കെ.കെ സക്കരിയ, ടി.എ. ഫഹദ്, സി എ ജലീൽ, കെ.എ അഷറഫ്,കെ.കെ സഗീർ, പി.എം മൊയ്തു, ഹൈദർ അന്താറത്തറ, കെ.എം നിഷാദ്, വി.എച്ച് സൈയ്തു മുഹമ്മദ് ഹാജി, പി എം സലീം, എ.എം മൻസൂർ തുടങ്ങിയവർ പ്രസംഗിച്ചു.
മുസ്‌ലീം ലീഗ് മണ്ഡലം ജന.സെക്രട്ടറി കെ.എം ഷാനിർ സ്വാഗതവും ട്രഷറർ ടി.കെ ഉബൈദ് നന്ദിയും പറഞ്ഞു

webdesk14: