X

വരുന്നു പൊച്ചറ്റിനോ; ചെല്‍സിക്ക് പുതിയ കോച്ച്

ലണ്ടന്‍: അവസാനം ചെല്‍സി ആ തീരുമാനമെടുത്തു. തോറ്റ് തോറ്റ് തൊപ്പിയിട്ട് നില്‍ക്കുന്ന ടീമിന്റെ അമരത്തേക്ക് മൗറിസിയോ പൊച്ചറ്റിനോ എന്ന അര്‍ജന്റീനക്കാരന്‍. ജുലൈ ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തെ കരാര്‍. അത്യാവശ്യമാണെങ്കില്‍ ഒരു വര്‍ഷം കൂടി തുടരാം. ഈ സീസണില്‍ സമ്പൂര്‍ണ നിരാശയായിരുന്നു നീലപ്പട. തോല്‍വികളുടെ നടുമുറ്റത്ത് മൂന്ന് പരിശീലകര്‍ വന്നു.

തോമസ് തുഷേലിനായിരുന്നു തുടക്കത്തില്‍ ചുമതല. അദ്ദേഹത്തെ പിരിച്ചു വിട്ടപ്പോള്‍ താല്‍കാലികക്കാര്‍ വന്നു. അവരും ദയനീയമായപ്പോല്‍ പഴയ താരവും പരിശീലകനുമായ ഫ്രാങ്ക് ലംപാര്‍ഡിനെ വിളിച്ചു. അദ്ദേഹമാണ് നിലവില്‍ അമരക്കാരന്‍. പക്ഷേ അദ്ദേഹത്തിനും ടീമിനെ രക്ഷിക്കാനായില്ല,. ഒന്നിന് പിറകെ ഒന്നായി തോല്‍വികള്‍ മാത്രം. ഈ സീസണ്‍ അവസാനം വരെയായിരുന്നു ലംപാര്‍ഡിനെ നിയോഗിച്ചത്. പ്രീമിയര്‍ ലീഗ് പൊച്ചറ്റിനോക്ക് അപരിചിതമല്ല. നേരത്തെ ടോട്ടനത്തിന്റെ അമരത്തുണ്ടായിരുന്നു അദ്ദേഹം. ചാമ്പ്യന്‍ സ് ലീഗും യൂറോപ്പ ലീഗുമെല്ലാം നിഷേധിക്കപ്പെട്ടവരാണ് ഇത്തവണ ചെല്‍സി. ശരണം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മാത്രം. അതിനാല്‍ തന്നെ വിയര്‍പ്പൊഴുക്കി ടീമിനെ മുന്‍നിരയില്‍ എത്തിക്കേണ്ടി വരും.

webdesk11: