X

എം.എസ്.എഫ് മാര്‍ച്ചിന് നേരെ പൊലീസ് നരനായാട്ട്

കോഴിക്കോട് :എസ്.എസ്.എല്‍.സി പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യഭ്യാസ മന്ത്രി രാജി വെക്കുക, ചോദ്യപേപ്പര്‍ ചോര്‍ന്നത് വിജിലന്‍സ് അന്വേഷിക്കണെമെന്നും എന്നാവശ്യപ്പെട്ട് വിവിധ ഭരണസിരാകേന്ദ്രങ്ങളലേക്ക് എം.എസ.്എഫ് നടത്തിയ മാര്‍ച്ചില്‍ പോലീസ് അതിക്രമവും അന്യായ അറസ്റ്റും. കോഴിക്കോട് കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ജലപീരങ്കിയും ടിയര്‍ഗ്യാസും കൊണ്ടാണ്് പോലീസ് നേരിട്ടത്.യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും ടിയര്‍ഗ്യാസും ഉപയോഗിക്കുകയായിരുന്നു.പോലീസ് അതിക്രമത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്് മിസ്ഹബ് കീഴരിയൂര്‍ വൈസ്.പ്രസിഡന്റ് ഷരീഫ് വടക്കയില്‍, റാഷിദ് മായനാട്, ഷാഫി എടച്ചേരി, മന്‍സൂര്‍ ഒഞ്ചിയം, നവാസ് പുത്തലത്ത്, തുടങ്ങിയ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.തുടര്‍ന്ന് ഇവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

എരഞ്ഞിപ്പാലം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കലക്ട്രേറ്റ് കവാടത്തില്‍ പോലീസ് തടഞ്ഞു. സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.പി അബ്ദുല്‍ സമദ് അദ്ധ്യക്ഷത വഹിച്ചു.യൂത്ത ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം,എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷരീഫ് വടക്കയില്‍,. വിംഗ് കണ്‍വീനര്‍മാരായ കെ.ടി റഊഫ്, സിടി ഷരീഫ്, ലത്തീഫ് തുറയൂര്‍,അഫ്‌നാസ് ചോറോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കണ്ണൂരില്‍ ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ച എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് സി.കെ നജാഫ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ അന്യായമായി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാന ജനറല്‍ സിക്രട്ടറി എം.പി നവാസിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ്റ്റ് സ്‌റ്റേഷന്‍ ഉപരോധിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തകരെ വിട്ടയച്ചു.തുടര്‍ന്ന് നടന്ന കലക്ട്രേറ്റ് മാര്‍ച്ച് സംസ്ഥാന ജനറല്‍ സിക്രട്ടറി എം.പി നവാസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സി.കെ നജാഫ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ്.പ്രസിഡന്റ് ഫൈസല്‍ ചെറുകുന്നേന്‍, മുഹമ്മദ് കുഞ്ഞി കുപ്പം എന്നിവര്‍ഡ നേതൃത്വം നല്‍കി
വയനാട് ജില്ലാ കലക്ട്രേറ്റില്‍ നടന്ന മാര്‍ച്ച് യൂത്ത് ലീഗ് സംസ്ഥാന വൈസ്് പ്രസിഡന്റ് പി.ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു,ജില്ലാ പ്രസിഡന്റ് ലുക്കമാനുല്‍ ഹക്കീം അദാ്ധ്യക്ഷത വഹിച്ചു.റിയാസ് കല്ലുവയല്‍,എന്‍.പി ഹാഫിസലി വേതൃത്വം നല്‍കി.
കാസര്‍ഗോഡ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.ആബിദ് ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു.ഹാഷിം ബംബ്രാണി, ഹമീദ് സി.ഐ നേതൃത്വം നല്‍കി.കൊല്ലം കരൂനാഗപ്പള്ളിയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിന് അംജദ്, അന്‍വര്‍ഷാ എന്നിവര്‍ നേതൃത്വം നല്‍കി. ന്യായമായ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച്് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജനറല്‍ സിക്രട്ടറി എം.പി നവാസ് എന്നിവര്‍ മുന്നറിയിപ്പ് നല്‍കി

chandrika: