X

ഓപറേഷന്‍ ആഗ്; കാസര്‍കോട് 85 പേര്‍ പൊലീസ് പിടിയില്‍

ഗുണ്ടാ-സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടവരെ പിടികൂടുന്നതിന്റെ ഭാഗമായി പൊലീസിന്റെ മിന്നല്‍ റെയ്ഡ്. സംസ്ഥാന വ്യാപകമായി നടന്ന ഓപറേഷന്‍ ആഗിന്റെ ഭാഗമായാണ് പൊലീസ് കര്‍ശന നടപടികളും പരിശോധനയും സ്വീകൈക്കൊണ്ടത്. സാമൂഹിക വിരുദ്ധ-ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെ 85ലധികം പേര്‍ പിടിയിലായി. ഇതില്‍ 24 വാറന്റ് പ്രതികളെയും നാല് പിടികിട്ടാപ്പുള്ളികളുമുണ്ട്.

സംശയകരമായ സാഹചര്യത്തില്‍ രാത്രി കറങ്ങിനടന്ന ആളുകളെയാണ് കസ്റ്റഡിയിലെടുത്തത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പരിശോധനയില്‍ നിരോധിത ലഹരി വസ്തുക്കളും പിടിച്ചെടുത്തായി പൊലീസ് അറിയിച്ചു. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരും പൊലീസിന്റെ പിടിയിലായി. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റോപ്പുകള്‍, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കാണപ്പെട്ടവര്‍ ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം കേസെടുക്കുകയായിരുന്നു. ക്രിമിനല്‍ റെക്കോഡുള്ള 210 പേരെയാണ് റെയ്ഡിന്റെ ഭാഗമായി പരിശോധിച്ചത്. ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച പുലര്‍ച്ച വരെയാണ് പരിശോധന നടന്നത്.

 

webdesk14: