X

പൊലീസ് സേനയിലെ ആര്‍എസ്എസ് ശ്രമങ്ങള്‍ വസ്തുതയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആര്‍എസ്എസ് ശ്രമങ്ങള്‍ വസ്തുതയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ്് സേനയില്‍ ആര്‍എസ്എസ് അനുഭാവമുള്ള ഉദ്യോഗസ്ഥരുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് കേരള മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

”പൊലീസ് സേനയില്‍ ആര്‍എസ്എസ് രാഷ്ട്രീയ നിലപാടുകളുള്ളവരുണ്ടോ എന്നുള്ളത് വലിയ ചോദ്യമാണ്. ആത് സ്വാഭാവികമായും പരിശോധിക്കേണ്ടതാണ് .പല ശ്രമങ്ങളും നടക്കുന്നുണ്ടെന്നത് പരിശോധിക്കേണ്ട കാര്യമാണ്. പല ശ്രമങ്ങളും നടക്കുന്നെണ്ടെന്നത് ഒരു വസ്തുതയാണ്”-പിണറായി വിജയന്‍ പറഞ്ഞു.

തിരുവന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പൊലീസിലെ ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥരെക്കുറിച്ചും അവരുടെ ആര്‍എസ്എസ് ബന്ധത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നത്.

അതേസമയം, ആര്‍എസ്എസിന്റേതായ ശ്രമങ്ങള്‍ പലതരത്തിലും നടക്കും. അത് നമ്മള്‍ കാണാതിരിക്കേണ്ട കാര്യമില്ല. പക്ഷേ അതുകൊണ്ടൊന്നും നമ്മുടെ ഇവിടുത്തെ കാര്യങ്ങള്‍ അപായപ്പെടുത്താന്‍ സാധിക്കുന്നതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊലീസ് ആസ്ഥാനത്ത് ആര്‍എസ്എസ് അജണ്ട നടത്തുമെന്ന് വെല്ലുവിളിച്ച ഐജി സുരേഷ് രാജ് പുരോഹിത്, ഡിജിപി ലോകനാഥ ബെഹ്‌റ എന്നിവരെ ഉന്നംവെച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ ഉയര്‍ന്നത്. സംഘപരിവാറുമായി സുരേഷ് രാജ് പുരോഹിതിന് അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ ഇടത് പൊലീസ് സംഘടനകള്‍ നേരത്തെ ആരോപിച്ചിരുന്നു.

chandrika: