X
    Categories: CultureMoreViews

കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ നേതാക്കളെ വിട്ടയച്ചു

കൊച്ചി: പൊലീസ് കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ സംസ്ഥാന നേതാക്കളെ വിട്ടയച്ചു. സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡണ്ട് എം.കെ മനോജ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍, ജില്ലാ പ്രസിഡണ്ട് വി.കെ ഷൗക്കത്തലി, അബ്ദുല്‍ മജീദ് ഫൈസിയുടെ ഡ്രൈവര്‍ സക്കീര്‍, ഷൗക്കത്തലിയുടെ ഡ്രൈവര്‍ ഷഫീഖ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇവരെ വിട്ടയച്ചതായി കൊച്ചി സെന്‍ട്രല്‍ പൊലീസ് അറിയിച്ചു. ഹാദിയ കേസിലെ ഹൈക്കോടതി മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.

അഭിമന്യു വധവുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം നടത്താനെത്തിയപ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അഭിമന്യു വധക്കേസില്‍ പൊലീസ് നിരപരാധികളെ വേട്ടയാടുകയാണെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നേതാക്കളെ കസ്റ്റഡിയിലെത്തതില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ നാളെ സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: