X

സ്ഥാനാര്‍ഥി നിര്‍ണയം; പൊന്നാനിയില്‍ സിപിഎമ്മില്‍ നിന്ന് കൂട്ട രാജി

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം പൊന്നാനി സി.പി.എമ്മില്‍ കൂട്ടരാജി. ലോക്കല്‍ ബ്രാഞ്ച് കമ്മറ്റി അംഗങ്ങളാണ് രാജി വെച്ചത്. പൊന്നാനിയില്‍ ടി.എം സിദ്ദീഖ് സ്ഥാനാര്‍ഥിയാകണമെന്നാണ് ഭൂരിഭാഗം ലോക്കല്‍ കമ്മറ്റി അംഗങ്ങളുടെയും ആവശ്യം.

പ്രതിസന്ധി പരിഹരിക്കാന്‍ ഊര്‍ജിത ശ്രമങ്ങളാണ് പാര്‍ട്ടിക്കുള്ളില്‍ നടത്തുന്നത്. വൈകിട്ട് നിയോജകമണ്ഡലയോഗം ചേരും. മുതിര്‍ന്ന നേതാക്കാളായ പാലോളി മുഹമ്മദ് കുട്ടിയും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും യോഗത്തില്‍ പങ്കെടുത്തേക്കുമെന്നും സൂചനയുണ്ട്.

പൊന്നാനിയില്‍ പി. ശ്രീരാമകൃഷ്ണനെ മാറ്റി പകരം പി. നന്ദകുമാറിനെ പരിഗണിച്ചതോടെയാണ് പ്രതിഷേധമുയര്‍ന്നത്. ശ്രീരാമകൃഷ്ണന്‍ തന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. സി.ഐ.ടി.യു ദേശീയ നേതാവ് പി. നന്ദകുമാറിനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്.

തുടര്‍ന്നാണ് പൊന്നാനിയില്‍ പൊന്നാനിക്കാരന്‍ തന്നെ വേണമെന്ന നിര്‍ദേശവുമായി ടി.എം. സിദ്ദീഖിനെ മത്സരിപ്പിക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യമുയര്‍ത്തിയത്.

web desk 1: