X

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; അറസ്റ്റിലായത് 1,404 പേര്‍, കേസുകള്‍ 309

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ അറസ്റ്റിലായത്  1,404 പേര്‍. 309 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്നും 834 പേരെ കരുതല്‍ തടങ്കലിലാക്കിയതായും പൊലീസ് അറിയിച്ചു.

പോലീസ് ഉദ്യോഗസ്ഥര്‍, കെ എസ് ആര്‍ ടി സി ജീവനക്കാര്‍, യാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ പരുക്കേറ്റിരുന്നു. നിരത്തിലിറങ്ങിയ കെ എസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയും ഹര്‍ത്താല്‍ ദിനത്തില്‍ വ്യാപക അക്രമം അരങ്ങേറിയിരുന്നു. സംസ്ഥാനത്ത് 70 കെ എസ് ആര്‍ ടി സി ബസുകളാണ് കല്ലേറില്‍ തകര്‍ന്നത്.

web desk 3: